തിരുവനന്തപുരം: മാലിന്യ സംസ്‌കരണം മഹാ തലവേദനയായി വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും പറയുമ്പോൾ ബിജെപിയുടെ വാഗ്ദാന പത്രിക പറയുന്നു, സംസ്‌കരണം എളുപ്പമാക്കും, അതിലൂടെ വരുമാന പദ്ധതിയും ഉണ്ടാക്കും.
”പുതിയ മാലിന്യ സംസ്‌കരണ നയം ഈ രംഗത്ത് ശാസ്ത്രീയവും വികേന്ദ്രീകൃതവും പ്രൊഫഷണലുമായ ഒരു മാറ്റത്തിനാണ് തുടക്കം കുറിക്കുന്നത്. ഉറവിടം മുതൽ സംസ്‌കരണം വരെയുള്ള ഓരോ ഘട്ടത്തിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ, കൂടുതൽ ശുചിയും സുസ്ഥിരവുമായ ഒരു കേരളത്തിന് അടിത്തറ പാകും.
മാലിന്യ സംസ്‌ക്കരണത്തിന്റെ സ്വകാര്യവൽക്കരണം, ഉറവിട മാലിന്യ സംസ്‌കരണം, പ്രാദേശിക ലാൻഡ്ഫില്ലുകൾ, ട്രാൻസ്ഫർ സ്റ്റേഷനുകൾ, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ, വേസ്റ്റ്-ടു-എനർജി പ്ലാന്റുകൾ, യന്ത്രവൽകൃത തെരുവ് ശുചീകരണം തുടങ്ങിയ പ്രധാന പദ്ധതികളെ ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കും. പതിറ്റാണ്ടുകളായി ജനങ്ങളെ വലയ്‌ക്കുന്ന തുറസ്സായ സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം, അശാസ്ത്രീയമായ ലാൻഡ്ഫില്ലുകൾ, എന്നിവ പൂർണ്ണമായും ഇതിലൂടെ ഇല്ലാതാക്കും.
കർശനമായ നിരീക്ഷണത്തിന്റെ പിൻബലത്തോടെ വീടുകളിൽ നിന്നുള്ള മാലിന്യ ശേഖരണവും, പരിസര ശുചിത്വത്തിലെ ജനകീയപങ്കാളിത്തം എന്നിവ ഉറപ്പാക്കും. പുനരുപയോഗപ്രദമായ മാലിന്യങ്ങളിലൂടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ‘സർക്കുലർ ഇക്കണോമി’ മാതൃക പ്രോത്സാഹിപ്പിക്കും. ഒരു പ്രൊഫഷണൽ ചട്ടക്കൂട് ക്രമബദ്ധമായ രൂപകൽപ്പനയും തത്സമയ സപരീക്ഷണവും ഡാറ്റ അധിഷ്ഠിത തീരുമാനമെടുപ്പും പൊതുജന വിശ്വാസവും ഉറപ്പാക്കുന്നു. കൂടാതെ, സാങ്കേതിക വിദഗ്ധതയും സ്വകാര്യ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കി ദീർഘകാല വിജയത്തിന് വഴിയൊരുക്കുന്നു.
സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല, എന്നുമാത്രമല്ല സർക്കാരിന് ഇതൊരു വരുമാന മാർഗ്ഗമായി മാറുകയും ചെയ്യും.”
കൂടുതൽ വായിക്കാൻ:

















