തിരുവനന്തപുരം: വിഴിഞ്ഞത്ത് ആളില്ലാത്ത വീടിന്റെ ഗേറ്റില്‍ കുടുങ്ങിയ തെരുവുനായ കുഞ്ഞുങ്ങളെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ഇരുമ്പ് ഗേറ്റില്‍ തല കുരുങ്ങി അവശരായ രണ്ട് നായ്‌കുഞ്ഞുങ്ങള്‍ക്കാണ് വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂസേന രക്ഷകരായത്.
കാക്കാമുല കായല്‍ കരയിലുള്ള വീടിന്റെ ഗേറ്റിലാണ് ഇന്നലെ രാത്രിയോടെ നായ് കുഞ്ഞുങ്ങള്‍ കുടുങ്ങിയത്.രാത്രി മുഴുവന്‍ കരഞ്ഞ് തളര്‍ന്ന നായ്‌ക്കുഞ്ഞുങ്ങളെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ് ആദ്യം കണ്ടത്.
വീട്ടില്‍ ആളില്ലാതിരുന്നതിനാലും നായ്‌ക്കുട്ടികള്‍ അവശരായതിനാലും നാട്ടുകാര്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിച്ചു.അദ്ദേഹം അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.
റെസ്‌ക്യൂ ടൂള്‍സ് ഉപയോഗിച്ച് ഗേറ്റിലെ ഇരുമ്പ് കമ്പി അകറ്റിയ ശേഷം ആണ് ഇവയെ പരിക്കില്ലാതെ തുറന്നുവിടാനായത്. കമ്പി മുറിക്കാന്‍ കട്ടര്‍ സഹിതമാണ് സേന എത്തിയതെങ്കിലും അത് ഉപയോഗിക്കേണ്ടി വന്നില്ല.
















