തിരുവനന്തപുരം: കേരളത്തിന് വൻ ആരോഗ്യ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് ബിജെപിയുടെ പ്രകടന പത്രിക. എല്ലാ മലയാളിക്കും പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ആരോഗ്യ പദ്ധതി ലഭ്യമാക്കും. എല്ലാ സ്ത്രീകൾക്കും മാസം 25000 രൂപയുടെ ചികിത്സാ ചെലവ് നൽകുന്ന് അധിക പദ്ധതി ഏർപ്പെടുത്തും. 20000 ലിറ്റർ കുടിവെള്ളം എല്ലാ വീടുകൾക്കും പ്രതിമാസം ലഭ്യമാക്കും. 16 ഇന പദ്ധതികളുടെ പ്രഖ്യാപനം സമഗ്ര വികസിത കേരളമാണ് വിഭാവനം ചെയ്യുന്നു. ഇത് കേരളത്തിന്റെ സർവ തല വികസനത്തിനുമുള്ള അടിസ്ഥാന രേഖയാകുമെന്ന് പത്രിക അവതരിപ്പിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ പ്രസ്താവിച്ചു. ബിജെപി യുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കുകയായിരുന്നു നിതിൻ നബീൻ.
വിശദാംശങ്ങൾ താഴെ വായിക്കാം:




















