Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സീല്‍ വിവാദം; ഇടത് നേതാക്കളുടെ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2026, 09:31 am IST
in Kerala
ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

ഡെപ്യൂട്ടി സിഇഒ മിഷാല്‍ സാഗര്‍

തിരുവനന്തപുരം: രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നയച്ച ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ താമര ചിഹ്നം സീല്‍ പതിച്ച കത്ത് കൂടി അയച്ചതിന് പിന്നില്‍ ഇടത് യൂണിയന്റെ ആസൂത്രിത നീക്കം. ബിജെപിയെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനും വേണ്ടി നടത്തിയ നീക്കം. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്ത കമ്മിഷന്‍ ഓഫീസിലെ ഐടി വിഭാഗം കൈകാര്യം ചെയ്യുന്ന ജെയ്‌സില്‍ പി. അസീസ്, തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് ഒഴിവാക്കിയ സെക്ഷന്‍ ഓഫീസര്‍ പ്രനീഷ് എന്നിവര്‍ സെക്രട്ടേറിയറ്റിലെ ഇടത് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നേതാക്കളാണ്.

2019ല്‍ പുറപ്പെടുവിച്ച ചില മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച് വ്യക്തത തേടി ബിജെപി കേരള ഘടകം അടുത്തിടെ സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. അന്ന് ബിജെപി സമര്‍പ്പിച്ച അപേക്ഷയോടൊപ്പം 2019ലെ ഒരു പഴയ കത്തിന്റെ പകര്‍പ്പും ഉണ്ടായിരുന്നു. ഈ പകര്‍പ്പില്‍ പാര്‍ട്ടിയുടെ സീല്‍ പതിപ്പിച്ചിരുന്നു. ഈ രേഖയാണ് മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മിഷന്‍ ഓഫീസില്‍ നിന്ന് അയച്ച ഇ മെയിലിനൊപ്പം അയച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്ന് ഒരു കത്ത് അയയ്‌ക്കുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് അയയ്‌ക്കന്നത്. ഇവിടെ സെക്ഷന്‍ ഓഫീസറായ ഐഎഎസ് ഉദ്യോഗസ്ഥന്‍ മിഷാല്‍ സാഗര്‍ ഭാരത് കത്ത് പരിശോധിച്ച ശേഷം അയയ്‌ക്കാന്‍ അനുമതി നല്‍കി. ഐടി വിഭാഗത്തിനാണ് കത്ത് അയക്കേണ്ടതിന്റെ ചുമതല. എന്നാല്‍ ഇതിന് ശേഷം ബിജെപിയുടെ സീല്‍ പതിച്ച കത്ത് കൂടി കടന്ന് കൂടണമെങ്കില്‍ ഈ കത്ത് ഫയലില്‍ നിന്ന് നല്‍കുകയോ അല്ലെങ്കില്‍ ഇ മെയിലില്‍ നിന്ന് ഐടി വിഭാത്തിലേക്കോ നല്‍കണം.

കത്ത് അയച്ചതില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് പിറ്റേ ദിവസം തന്നെ അത് ചൂണ്ടിക്കാട്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് അയച്ചു. ഇത് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞാണ് സമൂഹ മാധ്യമങ്ങളിലുടെ തെരഞ്ഞെടുപ്പ് കമ്മിഷന് അധിക്ഷേപവുമായി സിപിഎം രംഗത്ത് വരുന്നത്. സംഭവം പൂഴ്‌ത്തിവച്ചു എന്നാണ് സിപിഎമ്മിന്റെ ആരോപണം. സിപിഎം വിഷയം പുറത്ത് പറയുന്നതിന് മുമ്പേ സംസ്ഥാനത്തെ എല്ലാ അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും തിരുത്തിയ കത്ത് ലഭിച്ചിട്ടുണ്ട്. എന്നിട്ടും വിഷയം പുഴ്‌ത്തിവച്ചെന്ന ആരോപണവുമായി സിപിഎം രംഗത്ത് വന്നത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെ വിവരങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ലഭിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ തൊഴിലാളി യൂണിയനില്‍ പെട്ട ജീവനക്കാരെയാണ് സിഇഒയുടെ ഓഫീസിലേക്ക് അയച്ചിട്ടുള്ളത്. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags: Election CommisionSeal controversyPlanned move by Left leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

Kerala

അനധികൃത ബാനറുകള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ നീക്കണം: ഹൈക്കോടതി

Kerala

പയ്യന്നൂരിൽ ബിഎൽഒ മരിച്ച നിലയിൽ

India

ബീഹാറില്‍ 6,60,67,208 പേരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും

Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്; തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, തീരുമാനം കൽപ്പാത്തി രഥോത്സവം പരിഗണിച്ച്, വോട്ടെണ്ണൽ 23ന് തന്നെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.