ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്. യുവതിയെ പലപ്രവാശ്യം പീഡിപ്പിച്ചെന്നാണ് പരാതി.
ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരനാണ് പിടിയിലായ വിഷ്ണു. ഇവര്‍ 2023 മുതല്‍ സുഹൃത്തുക്കളാണ്. വിവാഹ വാഗ്ദാനം നല്കി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ഇവ യുവതിയുടെ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതി നല്‍കിയത് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.















