തിരുവനന്തപുരം: സംവിധായകന് വിനയന് കളമെഴുത്തും പാട്ടും സർപ്പ പൂജയുമൊക്ക ഒരു നൊസ്റ്റൾജിയ ആണ്. കഴിഞ്ഞ ദിവസം വിനയന് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വൈറലാണ്.
തന്റെ കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകുന്നു എന്ന് പറഞ്ഞ് കാറോടിച്ച് പോകുന്ന ഒരു ഫോട്ടോ പങ്കുവെച്ചായിരുന്നു വിനയന്റെ ഈ പോസ്റ്റ്. കുട്ടനാട്ടിലെ പുതുക്കരിയിലാണ് വിനയന്റെ കുടുംബക്ഷേത്രം സ്ഥിതി ചെയ്യുന്നത്. യക്ഷിക്കഥകള്‍ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് വിനയന്. ദിവ്യ ഉണ്ണിയും മയൂരിയും നായികമാരയ ആകാശഗംഗയും രമ്യാകൃഷ്ണന്‍ നായികയായ ആകാശഗംഗ 2ഉം യക്ഷിക്കഥയാണ്. ചിത്രത്തിൽ ഭയം ജനിപ്പിക്കുന്ന ഒരു കഥാപാത്രമായി ചുടലയക്ഷി വരുന്നു. ആകാശ ഗംഗ 2ല്‍ കത്തിക്കരിഞ്ഞ ചുടലയക്ഷിയാണ് ഉള്ളത്. നഗ്നയായ ചുടലയക്ഷിയെ ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ആ നഗ്നത അവ്യക്തമായ് മാത്രമാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്.
താനിപ്പോള്‍ പോകുന്ന കുടുംബക്ഷേത്രത്തിലെ ഭദ്രകാളിക്കോവിലില്‍ ആകാശഗംഗയിലെ ചുടലയക്ഷി ഉണ്ടെന്ന് വിനയന് പറയുന്നു. വിനയന്റെ പോസ്റ്റ് വായിക്കാം:
“കുട്ടനാട്ടിലെ പുതുക്കരിയിലേക്ക് ഒരു യാത്ര…
അവിടുത്തെ കുടുംബക്ഷേത്രത്തിൽ ഭദ്രകാളികോവിലിലെ പുനഃ പ്രതിഷ്ടാ ദിനമാണിന്ന്..
ആ കാവിനെ പറ്റി സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിട്ടുള്ളതാണ്..
അവിടെയാണ് ആകാശഗംഗയിലെ ചുടലയക്ഷി ഉള്ളത്..
കളമെഴുത്തും പാട്ടും സർപ്പ പൂജയുമൊക്ക ഒരു നൊസ്റ്റൾജിയ ആണ്…”
















