ആലപ്പുഴ:വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫ്രീലാന്‍സ് വെബ് ഡിസൈനര്‍ അറസ്റ്റിലായി.ചെന്നിത്തല തൃപ്പെരുന്തുറ ഏഴംവാക്കല്‍ വീട്ടില്‍ രാഹുല്‍ (31) നെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.
വിവാഹ പരസ്യം വഴിയാണ് അരൂര്‍ സ്വദേശിനി യുവതിയുമായി രാഹുല്‍ പരിചയത്തിലാകുന്നത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പലപ്രാവശ്യം ആലപ്പുഴയില്‍ വിളിച്ചുവരുത്തി ടൗണിലും ബീച്ചിലും വച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
പിന്നീട് യുവതിയെ വിവാഹം കഴിക്കാതെ പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെയാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.ഇതോടെ വീട്ടില്‍ നിന്നും മുങ്ങിയ രാഹുലിനെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം പുലര്‍ച്ചെ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
















