ആറന്മുള: മുരടിച്ച കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ആറന്മുളയില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കും. വയലുകളാലും തണ്ണീര്‍തടങ്ങളാലും അതിസമൃദ്ധമാണ് ആറന്മുള. ഈ അനുകൂല പ്രകൃതി പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖല ഹരിതാഭമാക്കാന്‍ കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചാണ് മത്സരത്തിന് എത്തിയത്. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കണം. അതിന് ശാസ്ത്രീയ സമീപനം വേണം.
ആറന്മുള പുഞ്ചയും കോയിപ്രം പഞ്ചായത്തിലെ വരാന്‍ചാലും ഉദാഹരണം. അറന്മുള വയല്‍മധ്യത്തിലൂടെ ഒഴുകുന്ന കോഴിത്തോട് പലയിടത്തും തടയപ്പെട്ട അവസ്ഥയാണിപ്പോള്‍. തടസം നീക്കി സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനു സൗകര്യം ഏര്‍പ്പെടുത്തുകയാണ് പ്രഥമ പദ്ധതി. ഒപ്പം യുവകര്‍ഷകരെ ആധുനിക നെല്‍കൃഷി രീതി പരിശീലിപ്പിച്ച് അവരെ കൃഷിയില്‍ സജീവമാക്കും. വര്‍ഷത്തില്‍ പകുതി മഴയുള്ള കേരളത്തില്‍ പ്രളയത്തെ അതിജീവിക്കാനാവുംവിധം വയലുകളെ കൃഷി സമൃദ്ധമാക്കും.
കൃഷി തളിര്‍ത്താല്‍ സഞ്ചാരികള്‍ക്ക് അത് നേരില്‍ കാണാന്‍ നീര്‍ച്ചാലിലൂടെ വള്ളങ്ങളില്‍ എത്താം. വയല്‍ മധ്യത്തിലെ തുരുത്തുകളില്‍ വിശ്രമകേന്ദ്രവും ലഘുഭക്ഷണ വിതരണ സംവിധാനവും ഒരുക്കും. കര്‍ഷകര്‍ക്കാവും ഇതിന്റെയും ചുമതല. കാഴ്‌ച്ചകള്‍ കണ്ട്, തുരുത്തുകളില്‍ വിശ്രമിച്ച് സഞ്ചാരികള്‍ക്ക് ആറന്മുളയുടെ കാര്‍ഷിക സമൃദ്ധി അടുത്ത റിയാം. ഇതിന് തോടുകളിലെ ജല സാന്നിധ്യം ക്രമപ്പെടുത്തണം. കേന്ദ്ര പദ്ധതിയായി ഇത് നടപ്പാക്കാം. വയല്‍മധ്യത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ആധുനീക സംവിധാനത്തോടെ കേരള പാരമ്പര്യ തനിമയില്‍ കുടിലുകള്‍ നി ര്‍മ്മിക്കാം.
വയലിനോട് ചേര്‍ന്ന് ആധുനിക റൈസ് മില്‍ സ്ഥാപിച്ച് ആറന്മുള പുഞ്ചയിലെ നെല്ല് അവിടെ തന്നെ കുത്തി ആറന്മുള ബ്രാന്‍്ഡ് അരിയാക്കി ഇവിടെതന്നെ വിറ്റഴിക്കാം. അരി നാട്ടില്‍ത്തന്നെ വില്‍ക്കുന്നതിലൂടെ കര്‍ഷകരെ കുത്തക മില്ലുകളുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കാം. ഇപ്പോള്‍ കേരളത്തിലെ അരി വില നിശ്ചയിക്കുന്നത് കുത്തകകളാണ്. അര്‍ഹമായ വില കര്‍ഷകന് ലഭിക്കുന്നുമില്ല. കൊടിയ ചൂഷണത്തിന് അവര്‍ വിധേയരാകുന്നു. പണ്ട് ഗ്രാമങ്ങളില്‍ മില്ലുകള്‍ ഉണ്ടായിരുന്നു. നാട്ടിലെ നെല്ല് ഈ മില്ലുകളില്‍ കുത്തി അരിയാക്കി നാട്ടില്‍ തന്നെ വിറ്റിരുന്ന പഴയ രീതി ആധുനികവല്‍കരിച്ചാല്‍ മതി.
കേന്ദ്ര പദ്ധതിയിലൂടെ ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ട്രാക്ടര്‍ മുതല്‍ കൊയ്‌ത്ത് യന്ത്രം വരെ ഓരോ വയല്‍ മേഖലക്കും ഉണ്ടാകും. വിപു ലമായ മാര്‍ക്കറ്റിങ് സംവിധാനവും ഒരുക്കും. കൃത്യമായി കൃഷി നടപ്പാക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കും. പദ്ധതി നടപ്പാക്കുക മാത്രമല്ല അതിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തും.
ആറന്മുള ഉദാഹരണം മാത്രമാണ്. കോയിപ്രം, നെല്ലിക്കല്‍, കടപ്ര മേഖലയില്‍ പു ഞ്ച കൃഷി വ്യാപിപ്പിക്കാം. വരാന്‍ ചാലിലും മറ്റിടങ്ങളിലും ഫാം ടൂറിസം നടപ്പാക്കാം. പഴമയ്‌ക്ക് പകിട്ടു പകരാന്‍ പാരമ്പര്യ കൊയ്‌ത്തുപാട്ടുകള്‍ സഞ്ചാരികളെ കേള്‍പ്പിക്കാം, കേരളത്തിന്റെ പൊയ്‌പോയ കാര്‍ഷിക സംസ്‌ക്കാരത്തെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനുള്ള പ്രദര്‍ശന ഗ്യാലറിയും ഒരുക്കും.















