തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ രൂപ മൂല്യം കുതിച്ചത് സ്വര്‍ണവില കുറയാന്‍ കാരണമായി. കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവുണ്ടായി. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13500 രൂപയും പവന് 108000 രൂപയുമാണ് ഇന്നത്തെ വില.
അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 245 രൂപയും പത്ത് ഗ്രാമിന് 2450 രൂപയുമാണ് പുതിയ വില. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4503 ഡോളറാണ് വില.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞപ്പോഴാണ് സ്വര്‍ണ വില തിരിച്ചുകയറാന്‍ തുടങ്ങിയത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്‌ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്















