ആലപ്പുഴ: ലഹരിമരുന്നുകള്‍ ഉപയോഗിച്ചശേഷം സമൂഹമാധ്യമങ്ങള്‍ വഴി വീരപരിവേഷം നേടാനായി പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചുകയറി റീല്‍സ് ചിത്രീകരണം നടത്തുകയും ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് എന്നിവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്ത പ്രതികളെ ആലപ്പുഴ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊമ്മാടി പുതുവല്‍ പൂ
ന്തോപ്പില്‍ അഞ്ചേരിനിലം നികര്‍ത്തില്‍ വീട്ടില്‍ സഹോദരങ്ങളായ സഞ്ചയ് സത്യന്‍ (18), സച്ചിന്‍ സത്യന്‍ (18) ആലപ്പുഴ തിരുവമ്പാടിയില്‍ സുല്‍ത്താന മന്‍സില്‍ വീട്ടില്‍ അന്‍സില്‍ (18) എന്നിവരാണ് പിടിയിലായത്.
ആലപ്പുഴ പൂന്തോപ്പ് പള്ളിയുടെ സെമിത്തെരിയിലാണ് കഴിഞ്ഞദിവസം സംഭവമുണ്ടായത്. പ്രദേശത്തെ സിസിടിവി ക്യാമറ ഉള്‍പ്പടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. പുനലൂരിലും കായംകുളത്തുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്.
പ്രതികള്‍ക്ക് ലഹരിമാഫിയകളുമായി അടുത്ത ബന്ധമുണ്ടെന്നും കൂടുതല്‍ കുറ്റക്കാരെ കണ്ടെത്താന്‍ ഇവരുടെ അറസ്റ്റിലൂടെ പോലീസിന് കഴിയുമെന്നും നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ എം. ജെ. അരുണ്‍ അറിയിച്ചു.
പിടിയിലായ പ്രതികള്‍ കഞ്ചാവ്, അടിപിടി തുടങ്ങി സമാനമായ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരും ജയില്‍ശിക്ഷ ഉള്‍പ്പടെ അനുഭവിച്ചവരുമാണ്. നോര്‍ത്ത് എസ്എച്ച്ഒ എം. ജെ. അരുണ്‍, എസ്ഐ മുഹമ്മദ് നിയാസ് എസ്സിപിഒ മാരായ സുഭാഷ്, വിനുകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
















