മഞ്ചേരി: കേരളത്തില്‍ ആദ്യമായി അയുതചണ്ഡികാ മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍ 10 വരെ മഞ്ചേരി മുള്ളംപാറ സനാതന ധര്‍മ സേവാ കേന്ദ്രത്തില്‍ വെച്ച് നടക്കും. ട്രിച്ചി തിരു ഈങ്കോയ്‌മല മഹിളാ സമാജം മഠാധിപതി യോഗിനി ജയാംബാ വിദ്യാംബാ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ യോഗിനിമാരാലും ആയിരം ദേവീ ഉപാസകരാലും ആണ് മഹായാഗം നടത്തുന്നത്.
ലോകസമാധാനത്തിനായി സനാതന രാഷ്‌ട്ര രക്ഷയ്‌ക്കായി ധര്‍മത്തിന്റെ ഉയര്‍ച്ചക്കായി ദുര്‍ഗ്ഗാ സപ്തശതി (ദേവി മഹാത്മ്യം) ദശസഹസ്രം പാരായണം ചെയ്ത് നവാക്ഷരം മന്ത്രം അയുതസഹസ്രം ഉരുക്കഴിച്ച് 11 കുണ്ഡങ്ങളിലായി സഹസ്രാവര്‍ത്തി ഹോമവും നാല് ദിവസങ്ങളിലായി 1000 ഉപാസകരാല്‍ നിര്‍വഹിക്കപ്പെടുന്നു.
എല്ലാ ദിവസവും രാവിലെ 11ന് ശാസ്ത്ര സദസും വൈകിട്ട് 6.30ന് സാംസ്‌കാരിക സദസും രാത്രി എട്ടിന് കലാപരിപാടികളും മാര്‍ക്കണ്ഡേയ പുരിയില്‍ (വികെ പാലസ് ഓഡിറ്റോറിയം) നടക്കും. ഏപ്രില്‍ അഞ്ചിന് രാവിലെ നടക്കുന്ന അഷ്ട ദ്രവ്യ മഹാ ഗണപതി ഹോമത്തിന് സൂര്യകാലടി മന ജയസൂര്യന്‍ ഭട്ടതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
അന്ന് വൈകിട്ട് നടക്കുന്ന കലവറക്കല്‍ ഘോഷയാത്ര യാഗ വേദിയില്‍ എത്തിച്ചേരുന്ന സമയത്ത് നടക്കുന്ന മഹാ ശ്രീചക്ര പൂജയ്‌ക്ക് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യോഗസമാരംഭം കുറിച്ച് കൊടിയേറ്റവും യാഗദീപ പ്രോജ്വലനവും നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം മുഖ്യ പുരോഹിതന്‍ ഗോവിന്ദ അഡിഗ, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ അച്യുത ഭാരതി സ്വാമികള്‍, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമികള്‍ എന്നിവരുടെ നേതൃത്വത്തില്‍ യാഗസമാരംഭം കുറിക്കും.
വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാഗത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മഹായാഗ സമിതിയുടെ ംംം.രവമിറശസമാമവമ്യമഴമാ.രീാ ചെയ്യാവുന്നതാണ് എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വാര്‍ത്ത സമ്മേളനത്തില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, എം. ശ്രീധരന്‍ നമ്പൂതിരി, തന്ത്രി മുടപ്പിലാപ്പള്ളി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, എം. കൃഷ്ണ പ്രഗീഷ് എന്നിവര്‍ പങ്കെടുത്തു.










