ചെങ്ങന്നൂര്‍ : വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രസംഘാടകര്‍ റാപ്പര്‍ വേടന്റെ പാട്ട് വിലക്കി. ചെങ്ങന്നൂര്‍ കാരക്കാട് ധര്‍മ്മശാസ്ത ക്ഷേത്രത്തിലാണ് സംഭവം.
ചെങ്ങന്നൂർ കാരക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് റാപ്പർ വേടന്റെ പാട്ടും അരങ്ങേറിയുന്നു. എന്നാല്‍ വേടന്‍ പാടിക്കൊണ്ടിരിക്കെ സംഘാടകരില്‍ ചിലര്‍ സ്റ്റേജില്‍ കയറിവന്ന് പരിപാടി തടുയകായിരുന്നു. ഈ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു ക്ഷേത്രസംഘാടകരുടെ വാദം.
പാട്ട് പാടിക്കൊണ്ടിരിക്കെ തടസ്സപ്പെടുത്തിയതിനെത്തുടർന്ന് വേടൻ സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ ചൂടുള്ള ചർച്ചയായിട്ടുണ്ട്.
















