വയനാട്:മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം നടത്താനെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ. കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണം തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് ഇത്. ദുരന്തബാധിതരെ കോണ്‍ഗ്രസ് വഞ്ചിച്ചെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പറഞ്ഞു.കോണ്‍ഗ്രസിനെ നമുക്ക് അറിയാം. ഇവര്‍ എല്ലാ കാലത്തും ഇങ്ങനെ ഉഡായിപ്പാണ് കാട്ടുന്നത്.
പണം പിരിച്ച് മുക്കുക എന്നത് കോണ്‍ഗ്രസുകാരുടെ ഹോബിയാണ്. അങ്ങനെയുള്ളവര്‍ ദുരന്തത്തെ പോലും ഒരു സുവര്‍ണാവസരമായി കണ്ട് പണം പരിച്ച് മുക്കി എന്നത് ജനത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് തങ്ങളുടെതെന്നും വസീഫ് പറഞ്ഞു.
















