തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തലിന് വീണ്ടും കുരുക്ക്. സൈബർ അധിക്ഷേപത്തിന് രാഹുല്‍ പ്രതിയായ ബലാത്സംഗം കേസിലെ രണ്ട് അതിജീവതമാർ പരാതി നല്‍കി. രാഹുലിന്റെ സുഹൃത്തായ ഫെനി നൈനാനെതിരെയാണ് രണ്ടാമത്തെ കേസിലെ അതിജീവിത പരാതി നല്‍കിയത്. പ്രാഥമിക പരിശോധന നടത്തിയ ശേഷം ആയിരിക്കും പരാതികളില്‍ കേസെടുക്കുക എന്നാണ് സൂചന.
രണ്ടാമത്തെ കേസിലെ അതിജീവിതയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ സുഹൃത്തായ ഫെനി നൈനാനെതിര പരാതി നല്‍കിയത്. മൂന്നാം അതിജീവിത രണ്ട് പരാതികള്‍ നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ നിയാസ് മലബാറി അടക്കമുള്ളവർക്കെതിരെ പരാമർശം ഉണ്ടെന്നാണ് സൂചന. സംഭവത്തില്‍ കർശന നടപടിയെടുക്കണം എന്നാണ് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്ത് ഇന്നലെ യോഗം ചേർന്നിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് കേസ് പരിഗണിക്കുക. ആദ്യ പരാതി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. രണ്ടും മൂന്നും പരാതികള്‍ കാസറഗോഡ്, പത്തനംതിട്ട സൈബർ പോലീസ് ആയിരിക്കും അന്വേഷണം നടത്തുക.
















