വാഷിങ്ടണ്‍: പാകിസ്ഥാന്റെ ഭീകര ബന്ധങ്ങള്‍ ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. ഭാരതം ഏറെ നാളെയായി ചൂണ്ടിക്കാട്ടുന്ന പാകിസ്ഥാനെതിരെയുള്ള ഭീകരവാദാരോപണമാണ് ഇപ്പോള്‍ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സിആര്‍എസ്) റിപ്പോര്‍ട്ട് ശരിവെച്ചിരിക്കുന്നത്.
കാശ്മീര്‍ ഉള്‍പ്പെടെയുള്ള ഭാരതത്തിന്റെ കേന്ദ്രഭരണ പ്രദേശങ്ങളെ ലക്ഷ്യംവച്ചുള്ള ഭീകര സംഘടകള്‍ പാകിസ്ഥാന്‍ മണ്ണില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സിആര്‍എസിന്റെ കണ്ടെത്തല്‍. സിആര്‍എസ് ‘ഇന്‍ ഫോക്കസ്’ എന്ന ലഘുലേഖയില്‍ 15 ഭീകര സംഘടനകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹര്‍ക്കത്ത് ഉല്‍ ജിഹാദ് ഇസ്ലാമി, ഹര്‍ക്കത്ത് ഉല്‍- മുജാഹിദീന്‍, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകര സംഘടനകള്‍ക്ക്് നേരയാണ് ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്.
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനകള്‍ ജമ്മു കശ്മീര്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പാകിസ്ഥാന്‍ ഈ ഭീകരസംഘടനകളുടെ സുരക്ഷിത കേന്ദ്രമല്ലെന്നും മറിച്ച് സ്വയം ഭീകരസംഘടനകളുടെ ഇരയാകുകയാണെന്നുമാണ് സിആര്‍എസിന്റെ റിപ്പോര്‍ട്ട്.












