മാര്‍ച്ച് 30 വരെ അപേക്ഷ സ്വീകരിക്കും
വിശദവിവരങ്ങള്‍ https://admissions.cmcvellore.ac.in ല്‍
ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സിഎംസി) വെല്ലൂര്‍ (തമിഴ്‌നാട്) ഈ വര്‍ഷം നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ ഇപ്പോള്‍ നല്‍കാം.
ഗ്രൂപ്പ് എ: എംബിബിഎസ്, ബിഎസ്‌സി നഴ്‌സിങ് (വെല്ലൂര്‍ കാമ്പസ്); ബിഎസ്‌സി നഴ്‌സിങ് (ചിറ്റൂര്‍ കാമ്പസ്), അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ ഡിഗ്രി കോഴ്‌സുകള്‍.
ഗ്രൂപ്പ് ബി: ഡിപ്ലോമ കോഴ്‌സുകള്‍- നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്; പിജി ഡിപ്ലോമ- അലൈഡ് ഹെല്‍ത്ത് സയന്‍സസ്; എംഎസ്‌സി- ബയോ എത്തിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ്, എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി; മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്), മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എംഎച്ച്എ), മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എംപിടി), എംഒറ്റി (അഡ്വാന്‍സ്ഡ് ഒറ്റി ഇന്‍ ന്യൂറോളജി, പീഡിയാട്രിക്‌സ്, മെന്റല്‍ ഹെല്‍ത്ത്).
കോളേജ് ഓഫ് നഴ്‌സിങ്, വെല്ലൂര്‍: കോഴ്‌സുകള്‍-എഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ്, ഫെലോഷിപ്പ് ഇന്‍ നഴ്‌സിങ്.
മേല്‍പറഞ്ഞ എല്ലാ കോഴ്‌സുകളുടെയും യോഗ്യത, അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ 2026 ലെ സിഎംസിയുടെ അഡ്മിഷന്‍ ബുള്ളറ്റിനിലുണ്ട്. ഇത് കോളേജ് വെബ്‌സൈറ്റായ https://admissions.cmcvellore.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷ ഓണ്‍ലൈനില്‍ മാര്‍ച്ച് 30 വരെ സമര്‍പ്പിക്കാം.
മറ്റ് കോഴ്‌സുകള്‍: സിഎംസി ഈ വര്‍ഷം നടത്തുന്ന മെഡിക്കല്‍/ഡന്റല്‍ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സുകള്‍ക്ക് മേയ് 6 വരെയും എംഎസ് ബയോ എന്‍ജിനീയറിങ് കോഴ്‌സിന് ജൂണ്‍ 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ബുള്ളറ്റിനിലുണ്ട്. ഇ-മെയില്‍: [email protected]











