Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:43 am IST
in Kerala
ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

തിരുവനന്തപുരം: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ബഹിരാകാശ പര്യവേക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇന്നലെ തിരുവനന്തപുരത്ത് ലോക് ഭവനില്‍ നടന്ന പരിപാടിയിലാണ് ഭാരത വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ആക്‌സിയം മിഷന്‍ 4 ന്റെ ഭാഗമായ ബഹിരാകാശ യാത്രികനുമായ ശുഭാംശു ശുക്ല ബഹിരാകാശ യാത്രാവിശേഷങ്ങള്‍ പങ്കുവച്ചത്.

ബഹിരാകാശ പര്യവേഷണത്തിനായുള്ള ദൗത്യങ്ങള്‍ സമൂഹത്തെ എങ്ങനെ സഹായിക്കുമെന്ന് തുടക്കത്തില്‍ നമുക്ക് അറിയില്ലായിരുന്നു. എന്നാല്‍ സങ്കീര്‍ണമായ ഇത്തരം ദൗത്യങ്ങള്‍ സമൂഹത്തിന്റെ ഭാഗമായി മാറുന്നതാണ് ഇന്ന് കാണുന്നത്. ബഹിരാകാശ യാത്രയ്‌ക്കുവേണ്ടി 2020 ഫെബ്രുവരി മുതല്‍ പരിശീലനം നടത്തുന്നുണ്ട്. വ്യോമസേനയിലെ പരിശ്രമവും തുടര്‍ച്ചയായി നടത്തിയ പരിശീലനവുമാണ് ബഹിരാകാശയാത്രികനാക്കി മാറ്റിയത്, അദ്ദേഹം പറഞ്ഞു. നമ്മുടെ തലച്ചോറ് വളരെ ശക്തമായ ഒരു ഉപകരണമാണ്. അതിനെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഏതുകാര്യവും നേടിയെടുക്കാന്‍ കഴിയും.

കുടുംബവുമായി സംസാരിക്കാന്‍ ലഭിക്കുന്ന കുറച്ച് സമയം മാത്രമായിരുന്നു പുറംലോകവുമായുള്ള ഏക ബന്ധം. ഗഗന്‍യാന്‍ പോലുള്ള ദൗത്യങ്ങള്‍ക്ക് ഇസ്രോയിലെ ശാസ്തജ്ഞര്‍ കഠിനമായി പരിശ്രമിക്കുകയാണ്. അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതും സങ്കീര്‍ണവുമായ ഈ ദൗത്യങ്ങള്‍ പുതിയ തലമുറയ്‌ക്ക് ഏറെ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. 1984ല്‍ നമ്മുടെ ആദ്യത്തെ ബഹിരാകാശയാത്രികനായ രാകേഷ് ശര്‍മ്മയോട് അന്നത്തെ പ്രധാനമന്ത്രി ചോദിച്ചതാണ് ‘മുകളില്‍ നിന്ന് ഭാരതത്തെ കാണാന്‍ എങ്ങനെയുണ്ട് എന്ന്. ‘സാരെ ജഹാന്‍ സെ അച്ഛാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഇന്ന് ആധുനിക സാങ്കേതികവിദ്യ ഉള്ളതിനാല്‍ എനിക്ക് നിങ്ങളോട് അത് വിവരിക്കേണ്ടതില്ല, നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വരുംതലമുറയിലെ കുട്ടികള്‍ക്ക് ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങളെക്കുറിച്ചും രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും കൃത്യമായ ധാരണ നല്‍കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. ബഹിരാകാശ വിശേഷങ്ങള്‍ പങ്കുവച്ച യുവാക്കളുടെയും മുതിര്‍ന്നവരുടെയും ഐക്കണായി മാറിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു. നമ്മുടെ രാജ്യം ലോകത്തിന് മുന്നില്‍ ‘സാരേ ജഹാന്‍ സെ അച്ഛാ’ ആയി നിലകൊള്ളണമെങ്കില്‍ നമ്മള്‍ കഠിനാധ്വാനം ചെയ്യണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ ജീവിതചര്യകളും ഭാരതത്തിന്റെ രാത്രികാല ദൃശ്യങ്ങളും പ്രഭാഷണത്തിനിടെ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നിരവധി കുട്ടികളുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. നാവികസേന ലഫ്. കമാന്‍ഡര്‍ സാഹില്‍ ഫോന്‍സ സംസാരിച്ചു. ഭാരതാംബയുടെ ചിത്രത്തിന് മുന്നിലെ നിലവിളക്കില്‍ ശുഭാംശു ശുക്ല തിരിതെളിയിച്ചു. പ്രഭാഷണം ശ്രവിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് ശുഭാംശു ശുക്ല മടങ്ങിയത്.

Tags: space missionsGovernor Rajendra Vishwanath ArlekarShubhamshu ShuklaKerala lok bhavanAxiom Mission 4
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

ലോക്ഭവന്‍ പുറത്തിറക്കിയ കലണ്ടറിന്റെ പ്രകാശനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
Kerala

പഠന പുസ്തകമായി ലോക്ഭവന്‍ കലണ്ടര്‍

Kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിസി നിയമനം; സെര്‍ച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഗവര്‍ണര്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

വിദ്യാര്‍ത്ഥികള്‍ സംരംഭകരാകണം: ഗവര്‍ണര്‍

ഗോവ വിമോചനസമര സേനാനികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചടങ്ങില്‍ പരേതനായ എ.കെ. ശങ്കരമേനോന്റെ ഭാര്യ ജാനകി ടീച്ചര്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉപഹാരം നല്‍കുന്നു. മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സമീപം
Kerala

ഗോവ വിമോചന സമരത്തിന് കോണ്‍ഗ്രസ് എതിരായിരുന്നു: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.