ന്യൂദല്‍ഹി: കേരള ഹൈക്കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ പി. ശ്രീകുമാറിനെ നിയമിച്ചു. രാജ്യത്തെ ഹൈക്കോടതികളില്‍ എഎസ്ജി പദവി സൃഷ്ടിച്ച ശേഷമുള്ള ആദ്യ നിയമനമാണിത്.
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര സര്‍ക്കാരിനായുള്ള കോടതി വ്യവഹാരങ്ങള്‍ സുഗമമാക്കുന്നതിനാണ് ഹൈക്കോടതികളില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചത്.
ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറലിനായിരുന്നു ഹൈക്കോടതികളിലെ വ്യവഹാരങ്ങളുടെ ചുമതല. 1994ല്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പി. ശ്രീകുമാര്‍ 2024ലാണ് കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാകുന്നത്. കേരള ഗവര്‍ണറുടെ നിയമ ഉപദേഷ്ടാവാണ്. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലാ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്.
















