വയനാട് : പീഡനത്തിനിരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും അമ്പലവയല്‍ പൊലീസ് മോശമായി പെരുമാറിയതായി പരാതി.പീഡനത്തിന് ഇരയായ 23കാരിയുടെ മൊഴിയെടുക്കാതെ മണിക്കൂറുകളോളം കാത്ത് നിര്‍ത്തി ബുദ്ധിമുട്ടിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു.പുരുഷ പൊലീസാണ് ഭീഷണിപ്പെടുത്തിയതെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസ് പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തില്‍ ആക്കി.
ശനിയാഴ്ച രാവിലെ കുടുംബം എത്തി സംസാരിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന വീട്ടില്‍ ഗൃഹനാഥനും മകനും പീഡിപ്പിച്ചു എന്നാണ് പരാതി
















