ടെഹ്റാന്‍: ചൈനയിലേക്ക് പോകേണ്ട ഇറാന്റെ അറോറ എന്ന പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍ അന്താരാഷ്‌ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം അറോറ എന്ന പാചകവാതകം നിറച്ച ഇറാന്റെ കപ്പല്‍ ചൈനയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ചൈനയിലെ ഒരു പാചകവാതക ബിസിനസ് സ്ഥാപനവുമായി ഉറപ്പിച്ച ഡീല്‍. വാസ്തവത്തില്‍ അമേരിക്ക നിരോധിച്ച കപ്പലാണ് ഇറാന്റെ അറോറ. അമേരിക്കയുടെ ഉപരോധം ലംഘിച്ച് റഷ്യയില്‍ നിന്നും ഇന്ധനം ഇറാനിലേക്ക് കൊണ്ടുപോകുന്നു എന്ന ആരോപണം നേരിടുന്ന കപ്പലായതിനാല്‍ അറോറയെ ഏത് നിമിഷവും അമേരിക്ക ആക്രമിച്ചേക്കും എന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്.
എന്നിട്ടും പക്ഷെ ഈ കപ്പലിന്റെ ക്യാപ്റ്റന് പൊടുന്നനെ ഒരു സന്ദേശം എത്തുന്നു- ഈ കപ്പല്‍ ചൈനയിലേക്ക് അയയ്‌ക്കേണ്ട. ഇന്ത്യയിലെ മംഗലാപുരത്തേക്ക് വിടുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പാചകവാതകം നിറച്ചകപ്പല്‍ ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ വലിയ അനുഗ്രഹമാണ്. ഏകദേശം 43000 ടണ്‍ പാചകവാതകമാണ് അറോറയില്‍ ഉള്ളത്. കപ്പലിന്റെ ക്യാപ്റ്റന്‍ കടലില്‍ നോക്കിയപ്പോള്‍ അതാ ഇന്ത്യന്‍ കൊടിവെച്ച് ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വരുന്നു. ഒമാന്‍ കടലിടുക്ക് ഉള്‍പ്പെടെയുള്ള അപകടകരമായ സമുദ്രപാതയും കടന്ന് അറബിക്കടലിലൂടെ മംഗലാപുരം തുറമുഖം വരെ അറോറയ്‌ക്ക് സംരക്ഷണം നല്‍കാനാണ് ഇന്ത്യന്‍ നാവികസേനാക്കപ്പല്‍ വരുന്നത്.
അമേരിക്കയുടെ ഉപരോധം നേരിടുന്ന, ഏത് നിമിഷവും അമേരിക്കന്‍ മിസൈല്‍ വന്നുപതിക്കാവുന്ന അറോറയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ജീവന്‍ പണയം വെച്ച് ധീരതയോടെ എത്തുകയാണ് ഇന്ത്യന്‍ നാവികസേനാക്കപ്പലുകള്‍. ടോര്‍പിഡോകളും ബ്രഹ്മോസ് മിസൈലുകളും മറ്റും ഉണ്ട്. 2018ന് ശേഷം ഇന്ത്യയിലേക്ക് ആദ്യമായി ഇറാന്റെ പാചകവാതകം വീണ്ടും എത്തുകയാണ്. അങ്ങിനെ ഇന്ത്യന്‍ നാവിക സേനയുടെ എന്തിനും തയ്യാറായുള്ള പടക്കപ്പലുകളുടെ അകമ്പടിയോടെ മംഗലാപുരം തീരത്ത് അറോറ എത്തിയതോടെ മോദിയുടെ നയതന്ത്രത്തിന് മറ്റൊരു വിജയം കൂടി. അമേരിക്ക ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തിയ അറോറ എന്ന എല്‍പിജി ടാങ്കറിനെ അമേരിക്കയുടെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണണമൊരുക്കി ഇന്ത്യന്‍ തീരത്ത് എത്തിച്ച ആ നയതന്ത്രക്കരുത്ത്. അത് മോദി എന്ന വിശ്വഗുരുവിന് മാത്രം അവകാശപ്പെട്ടത്.
രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ മോദിയുടെ നിശ്ശബ്ദത ഉള്‍പ്പെടെയുള്ള നയതന്ത്രത്തെ പുകഴ്‌ത്തിക്കൊണ്ട് പരിചയസമ്പന്നനായ ശശി തരൂര്‍ പറഞ്ഞ വാക്കുകള്‍ മറക്കാറായിട്ടില്ല. ഇറാന്റെ പരമാധികാരത്തെ ലംഘിച്ച് അമേരിക്ക ആക്രമണം നടത്തിയതിനും അവിടുത്തെ സര്‍ക്കാര്‍ മേധാവിയായ അലി ഖമനേയിയെ വധിച്ചതിനും ഉറക്കെ വിമര്‍ശനം ഉയര്‍ത്താതിരുന്ന മോദിയെ ശശി തരൂര്‍ ന്യായീകരിച്ചു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളിക്കൊണ്ട് ശശി തരൂര്‍ പറഞ്ഞു: “ലോകത്ത് ആകെ 193 രാജ്യങ്ങളുണ്ട്. അതില്‍ എത്ര പേര്‍ അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടു? എന്തുകൊണ്ടാണ് ഈ 193 രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടാത്തത്?. അതിന് പിന്നില്‍ ചില കണക്കുകൂട്ടലുകളുണ്ട്. അമേരിക്കയുമായുള്ള ബന്ധത്തില്‍ നിര്‍ണ്ണായകമായ ഒട്ടേറെ രാജ്യതാല്‍പര്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു രാജ്യത്തിനും അന്ധമായി അമേരിക്കയെ എതിര്‍ക്കാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. അമേരിക്കയെ വിമര്‍ശിക്കുക വഴി അമേരിക്കയെ എതിരാളിയാക്കുമ്പോള്‍ നഷ്ടപ്പെടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് പലരും അതിന് മടിക്കുന്നത്. രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ആ സര്‍ക്കാരിന് അതിന് കഴിയില്ല.” ഇവിടെയാണ് മോദിയുടെ എന്ന നേതാവിന്റെ സവിശേഷത. ഇന്ത്യ മഹാരാജ്യത്തിന്റെ താല‍്പര്യങ്ങള്‍ മറ്റെല്ലാറ്റിനും ഉപരി ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍. അതേ സമയം എല്ലാ രാജ്യങ്ങളേയും സഹായിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്ന മോദി. പണ്ട് അമേരിക്ക ഇറാനില്‍ നിന്നുള്ള എണ്ണയ്‌ക്ക് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇറാനെ സാമ്പത്തികമായി സഹായിക്കാന്‍ മോദി മുന്നോട്ട് വന്നത് ഇറാന്‍ മറക്കില്ല. എത്രയോ ഘട്ടങ്ങളില്‍ ഇറാനുമായി കൈകോര്‍ത്ത നേതാവാണ് മോദി. ആ ഓര്‍മ്മകളാണ് ഇന്നും മോദിയെ ചേര്‍ത്തുപിടിക്കാന്‍ ഇറാനെ പ്രേരിപ്പിക്കുന്നത്. ആ സ്നേഹം തന്നെയാണ് അറോറയെ ഇന്ത്യയില്‍ എത്തിച്ചത്.
ഇനി ആരാണ് ഇന്ത്യയില്‍ നിന്നും അറോറ കപ്പലിലെ ക്യാപ്റ്റനെ വിളിച്ച് കപ്പല്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോള്‍ വിളിച്ചത് എന്നറിയേണ്ടെ? മറ്റാരുമല്ല, മോദിയുടെ വിദേശനയതന്ത്രങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് എപ്പോഴും കൂടെയുള്ള സാക്ഷാല്‍ എസ്. ജയശങ്കര്‍.- ഇന്ത്യയുടെ വിദേശകാര്യമന്ത്രി.
















