വേനൽച്ചൂട് കുത്തനെ ഉയരുമ്പോൾ ശരീരത്തിന് തണുപ്പ് പകരാൻ നമ്മൾ ആദ്യം തേടുന്നത് തണ്ണിമത്തനാണ്. ശരീരത്തിന്റെ ഉള്ളം തണുക്കാൻ െബസ്റ്റാണ് തണ്ണിമത്തൻ. ഇപ്പോൾ എവിടെ നോക്കിയാലും പലതരം തണ്ണിമത്തനുകൾ വിപണിയിൽ ഉണ്ട്.
പക്ഷേ പുറത്തുനിന്ന് നോക്കുമ്പോൾ എല്ലാം ഒരുപോലെ തോന്നുമെങ്കിലും ഇതിൽ ഏതാണ് മധുരമുള്ളതെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. പലർക്കും അബദ്ധം പറ്റാറുമുണ്ട്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മധുരമുള്ള തണ്ണിമത്തൻ തിരഞ്ഞെടുക്കാം.
തണ്ണിമത്തന്റെ ഒരു വശത്ത് കാണുന്ന മഞ്ഞ നിറമുള്ള പാടാണ് ‘ഫീൽഡ് സ്പോട്ട്’. ഇത് ക്രീമി മഞ്ഞ നിറത്തിലാണെങ്കിൽ പഴം പാകമായതും മധുരമുള്ളതുമാണ്.
തണ്ണിമത്തനിൽ വിരലുകൾ കൊണ്ടു തട്ടുമ്പോഴുള്ള ശബ്ദ വ്യത്യാസം നോക്കി പഴുത്തതാണോ എന്നു തിരിച്ച് അറിയാം. ആഴത്തിൽ നിന്നുള്ള ശബ്ദം പാകത്തിനു വിളഞ്ഞതിനെയും ഫ്രീക്വൻസി കൂടിയ ശബ്ദം വിളവു കുറഞ്ഞതിനെയും ഫ്ലാറ്റായ ശബ്ദം പഴുത്തു പോയതിനെയും സൂചിപ്പിക്കുന്നു.
വലുപ്പത്തിന് താരതമ്യേന ഭാരം കൂടിയതാണെങ്കിൽ, അതിൽ വെള്ളവും മധുരവും കൂടുതലായിരിക്കും. തണ്ണിമത്തൻ മണത്തു നോക്കുമ്പോൾ കിട്ടുന്ന സ്വീറ്റ് സ്മെൽ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. യാതൊരു മണവും കിട്ടുന്നില്ലെങ്കിൽ വിളഞ്ഞു പാകമായിട്ടില്ല. ഇനി വിളവു കൂടുതലുള്ളതിനു മണവും കൂടുതലാകും.
മറ്റു പഴങ്ങളെ അപേക്ഷിച്ചു തണ്ണിമത്തന്റെ പുറംതൊലി വളരെ കട്ടിയുള്ളതാണ്. എന്നാൽ നന്നായി പഴുത്ത തണ്ണിമത്തന്റെ പുറന്തോടിൽ വിരലുകൾ കൊണ്ടു അമർത്താൻ സാധിക്കും. വിളവു പാകമാകത്തതിന്റെ പുറം തോടിനു കട്ടി കൂടുതലായിരിക്കും.തണ്ണിമത്തൻ കേടാകാതെ സൂക്ഷിക്കാൻ ആയി ഇത്രമാത്രം ചെയ്താൽ മതി.മുറിച്ചെടുത്ത ബാക്കി ഭാഗത്തിലേക്ക് രണ്ട് വെളുത്തുള്ളി അല്ലി വെച്ച് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞു ഫ്രിഡ്ജിൽ വയ്‌ക്കുക. ഇത് ബാക്ടീരിയയുടെ വളർച്ച തടയുകയും കുറച്ചുനാളത്തേക്ക് എങ്കിലും തണ്ണിമത്തൻ കേടാകാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.
















