വിവാഹത്തോട് തനിക്ക് താത്പര്യമില്ല എന്ന് ആദ്യമേ ശ്രുതി ഹാസന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അച്ഛന്റെയും അമ്മയുടെയും വിവാഹ ജീവിതം കണ്ടതുകൊണ്ട് തന്നെ ആ ബന്ധത്തില്‍ തനിക്ക് വിശ്വാസമില്ല എന്നാണ് ശ്രുതി പറഞ്ഞിരുന്നത്.
അതേ സമയം ലിവിങ് റിലേഷന്‍ഷിപ്പില്‍ താത്പര്യക്കുറവില്ല താനും. എന്നാല്‍ ഇപ്പോള്‍ കുറച്ച് കാലങ്ങളായി സിംഗിള്‍ ലൈഫ് ആണ്. ശാന്തനു ഹസാരികനുമായുള്ള ബ്രേക്കപ്പിന് ശേഷം മറ്റൊരു പ്രണയം ജീവിതത്തില്‍ സംഭവിച്ചിട്ടില്ല. നിലവില്‍ മിംഗിളാവാന്‍ താത്പര്യമില്ല എന്നാണ് ആരാധകരുമായുള്ള സോഷ്യല്‍ മീഡിയ ചാറ്റില്‍ ശ്രുതി ഹാസന്‍ പറഞ്ഞിട്ടുള്ളത്.
‘ ഞാന്‍ പ്രണയിക്കുമ്പോള്‍ നല്ല അസ്സലായിട്ട് പ്രണയിക്കും, നൂറ് ശതമാനം ആത്മാര്‍ത്ഥമായി പ്രണയിക്കും, എന്റെ പങ്കാളിയെ നല്ല രീതിയില്‍ പരിഗണിക്കുകയും പരിപാലിക്കുകയുമൊക്കെ ചെയ്യും. ആദ്യം ആള്‍ക്ക് വിളമ്പിക്കൊടുത്തിട്ടൊക്കെ മാത്രമേ ഞാന്‍ കഴിക്കുകയുള്ളൂ. അത്രയധികം ശ്രദ്ധ ചെലുത്തും.
പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളൂ, എനിക്ക് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ പറ്റൂ. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രണയിക്കാന്‍ പറ്റില്ല എന്നാണ് എന്റെ വിശ്വാസം. ആള് ഡേറ്റിങിന് പോകാം എന്ന് പറയുമ്പോള്‍ ഞാന്‍ ഷൂട്ടിങിന്റെയോ, റെക്കോര്‍ഡിങിന്റെയും തിരക്കിലായിരിക്കും. അത് കഴിഞ്ഞ് അല്പം സ്വസ്തമായി എന്റെ മി ടൈം ആസ്വദിക്കുമ്പോള്‍ ഡേറ്റിങിന് പോകാന്‍ പറ്റില്ല, അതുകൊണ്ടാണ് ലോങ് ഡിസ്റ്റന്‍സ് പ്രണയം മാത്രമേ എനിക്ക് പറ്റൂ എന്ന് പറയുന്നത് . പ്രണയിക്കുകയാണെങ്കില്‍ ഇനിയൊരു തെലുങ്ക് ആളെ പ്രണയിക്കാം . എന്തായാലും ഫോണിലൂടെയായിരിക്കുമല്ലോ പ്രണയം‘ എന്നും ശ്രുതിഹാസൻ പറയുന്നു.












