കോട്ടയം:കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍. അറ്റന്‍ഡര്‍മാരായ ആര്‍.വി. സുജാത, വി.ഡി. രേഖ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ച വരുത്തിയതിന് ഡിഎംഓയാണ് നടപടി സ്വീകരിച്ചത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പ് ഫ്രീസറില്‍ സൂക്ഷിക്കാനേല്‍പിച്ച മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് ജീര്‍ണിച്ച നിലയില്‍ കിട്ടിയത്. കോട്ടയം മണിമല സ്വദേശി ജോമി ജോസഫിന്റെ മൃതദേഹം കേടായ ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ മരിച്ചയാളുടെ സഹോദരന്‍ ജില്ല കളക്ടര്‍ക്കും ഡിഎംഒക്കും പൊലീസിലും പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു
കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാനായി വന്ന ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ചത് ജീര്‍ണിച്ച് വികൃതമായ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം. ബന്ധുക്കള്‍ ആശുപത്രിയില്‍ വലിയ പ്രതിഷേധമുയര്‍ത്തിരുന്നു.
















