പത്തനംതിട്ട : ‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ റാന്നി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി.തിരുവാഭരണ പാതസംരക്ഷണസമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.
ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് പരാതി.മണ്ഡലത്തില്‍ ശബരിമല പ്രധാന വിഷയമാണ്. അതിന്റെ ഭാഗമായാണ് പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം പാടിയത്.
എന്നാല്‍ നിയമപരമായി പോയാലും പരാതി നിലനില്‍ക്കില്ലെന്നാണ് പഴകുളം മധു പറയുന്നത്. താനൊരു മതത്തെയോ മത ചിഹ്നത്തെയോ ഒരു തരത്തിലും വ്രണപ്പെടുത്തിയിട്ടില്ല.അഭിഭാഷകനായ തനിക്ക് നിയമമറിയാം.
















