Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2026, 03:00 pm IST
in Kerala

തിരുവനന്തപുരം: അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് തെരഞ്ഞെടുപ്പിനെ വരുതിയിലാക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നീക്കം നടത്തുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി. ശിവന്‍കുട്ടി ഭരിക്കുന്ന തൊഴില്‍ വകുപ്പില്‍ നിന്ന് നേമം നിയോജക മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍ ഉള്‍പ്പെടെ തൊണ്ണൂറിലധികം ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിനായി നിയോഗിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി ഡെപ്യൂട്ടേഷന്‍ ലഭിക്കുന്നതിന് മുമ്പ് വി. ശിവന്‍കുട്ടിയുടെ ഭരണ നിയന്ത്രണത്തിലാണ് ഈ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചിരുന്നത്. തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ അവര്‍ തുടര്‍ച്ചയായി ഇടപെടുന്നത് മന്ത്രിയുടെ ഒത്താശയോടെയാണെന്ന് ബിജെപി ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ദോഷകരമായും മന്ത്രിക്ക് അനുകൂലമായും പെരുമാറുന്നുവെന്നും പരാതിയുണ്ട്.

തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി നിയമിച്ചത് കൂടാതെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പേരിനോട് സാമ്യമുള്ള സിപിഎം എല്‍സി സെക്രട്ടറിയായ രാജീവ് കുമാര്‍ എന്നയാളിനെ സ്ഥാനാര്‍ത്ഥിയാക്കിയതും മന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബിജെപിയുടെ ചിഹ്നമായ താമരയോട് സാദൃശ്യമുള്ള ചിഹ്നം അപര സ്ഥാനാര്‍ത്ഥിക്ക് നല്‍കിയും അതിന്റെ രൂപകല്‍പ്പനയില്‍ സമാനതകള്‍ സൃഷ്ടിച്ചും ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. ഇതിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ചിഹ്നത്തിലെ സമാനതകള്‍ ഒഴിവാക്കിയത്.

ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷാണ് പരാതി നല്‍കിയത്. പോളിങ് ദിവസം ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പക്ഷപാതപരവും മുന്‍വിധിയോടെയുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുമെന്ന ആശങ്കയും അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ നീതിയും സമഗ്രതയും ഉറപ്പാക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും, പക്ഷപാതപരമായി പെരുമാറുന്ന ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: electionv sivankuttyelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തർധാര തുറന്നുകാട്ടി; ബിജെപിക്ക് ആദ്യഘട്ടത്തിൽ വൻ വിജയം

Main Article

പ്രവൃത്തിയില്‍ വിശ്വസിക്കുന്നു, വാഗ്ദാനങ്ങളിലല്ല

Kerala

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

Kerala

”സിപിഎമ്മും കോണ്‍ഗ്രസും ചതിച്ചു, ഞങ്ങളെ രക്ഷിച്ചത് ബിജെപി”, മുനമ്പത്തു നിന്ന് അവരെത്തി ബിജെപിക്കായി…

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല; രാമായണം ലോകത്തിന് പകര്‍ന്നത് ആദര്‍ശശുദ്ധിയുടെയും ആചരണശുദ്ധിയുടെയും പാഠങ്ങൾ: ദത്താത്രേയ ഹൊസബാളെ

സംഘ ശതാബ്ദി ,വേലുത്തമ്പി സ്മൃതിയിൽ സ്വരസം

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

ജനനായകന്റെ ജൈത്രയാത്ര

സിപിഐക്കില്ലാത്ത കുണ്ഠിതമെന്തിന് ജി.എസ്സിന്

മോർച്ചറിയിൽ മൃതദേഹം ജീർണിച്ച നിലയിൽ; കാഞ്ഞിരപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയിൽ ഗുരുതര അനാസ്ഥ

സമ്മർ ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം SB 517026 ടിക്കറ്റിന്, സമ്മാനം അടിച്ചത് പാലക്കാട് വിറ്റ ടിക്കറ്റിന്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം; വി. ശിവൻകുട്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

നോയിഡ വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.