ചണ്ഡീഗഢ്: ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പണം വാങ്ങി സീറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ കേസെടുത്ത് ഹരിയാന പൊലീസ്. സ്ഥാനാര്‍ത്ഥി ടിക്കറ്റിന് പണം ആവശ്യപ്പെട്ടതായി ഹരിയാനയിലെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
Delhi: Gaurav Kumar, husband of a Haryana Mahila Congress general secretary, claimed he paid money to Congress leaders in exchange for an Assembly election ticket for his wife
He says, "…In the chats, they themselves have admitted that yes, they took the money. I have only… pic.twitter.com/MGqcNj3E61
— IANS (@ians_india) March 9, 2026
ഗൗരവ് കുമാറിന്റെ ഭാര്യ സുശീലാദേവിയെ ബവാല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുന്നതിനാണ് കെ.സി. വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ഏഴ് കോടി രൂപ ആവശ്യപ്പെട്ടത്. ഇവര്‍ ഇരുവരും യഥാക്രമം രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്ക ഗാന്ധിയ്‌ക്കും വേണ്ടിയാണ് പണം ചോദിച്ചതെന്ന് കരുതുന്നു. ഇവര്‍ ഗൗരവ് കുമാറുമായി നടത്തിയ വാട്സാപ് ചാറ്റുകള്‍ തെളിവുകളായി പുറത്തുവിട്ടിട്ടുണ്ട്.
ഇത്രയും തുക ഇവര്‍ തങ്ങളില്‍ നിന്നും വാങ്ങിയെന്നും എന്നാല്‍ സീറ്റ് നല്‍കിയില്ലെന്നും ഗൗരവ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. “മൂന്ന് പേരുകള്‍ (കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, സഡഫ് ഖാന്‍) മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. പക്ഷെ പണം വാങ്ങിയവര്‍ ഇനിയും ഉണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ തുറന്ന് വെല്ലുവിളിക്കുകയാണ്. താങ്കളുടെ സ്വന്തം വീട്ടില്‍ എങ്ങിനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നതിലേക്ക് ഞാന്‍ കണ്ണാടി തിരിച്ചുപിടിക്കും. താങ്കളുടെ തന്നെ സീനിയര്‍ നേതാക്കള്‍ എങ്ങിനെയാണ് പെരുമാറുന്നത് എന്ന് മനസ്സിലാക്കൂ.”- കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
പ്രിയങ്കയുടെ പിഎ ആയി സഡഫ് ഖാനും ഈ ആരോപണത്തില്‍ പങ്കാളിയാണ്. ഗൗരവ് കുമാര്‍ തന്നെയാണ് തന്നെ കെ.സി. വേണുഗോപാലിനും കൊടിക്കുന്നില്‍ സുരേഷിനും എതിരെ ഹരിയാന പൊലീസില്‍ കേസ് നല്‍കിയിരിക്കുന്നത്.
















