തിരുവനന്തപുരം: മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു.ഒരു സ്വകാര്യ ചാനലിന്റെ എഫ്ബി പേജില്‍ നിന്നാണ് വീഡിയോ ഒഴിവാക്കിയിരുന്നത്.
പൊലീസ് ആവശ്യപ്പെട്ടത് പ്രകാരമാണ് മെറ്റ അഭിമുഖം നീക്കം ചെയ്തത്.ഇത് വിവാദമായിരുന്നു.വിദ്വേഷ കമന്റുകള്‍ നീക്കം ചെയ്യാനുള്ള അപേക്ഷയില്‍ പോസ്റ്റ് തന്നെ നീക്കം ചെയ്യുകയായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്.
പോസ്റ്റ് നീക്കം ചെയ്ത നടപടി ഒഴിവാക്കണമെന്ന് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. തന്റെ ഇന്റര്‍വ്യൂ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളതെന്ന് വി.ഡി സതീശന്‍ ചോദിച്ചു.
പൊലീസ് ആവശ്യപ്പെട്ടിട്ടാണ് മെറ്റ അഭിമുഖം നീക്കം ചെയ്തതെന്നും എന്തിനാണ് ഭീരുവായ മുഖ്യമന്ത്രി ഭയക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചിരുന്നു.
















