കോഴിക്കോട്: സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു.വടകര വില്യാപ്പള്ളിയില്‍ ആണ് സംഭവം.
കൊറ്റിയാംവെള്ളിയില്‍ യദു ദേവ് (16) നാണ് പരിക്കേറ്റത്. ഗുരുതരപരിക്കേറ്റ യദുദേവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമെന്നാണ് യുഡിഎഫ് ആരോപണം. സിപിഎം നേതാവിന്റെ ബന്ധു വീട്ടിലാണ് സ്‌ഫോടനമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍നിന്ന് ലഭിച്ച പടക്കം അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പൊലീസ് അറിയിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്‌ട്രീയ ആരോപണമാണ് യു ഡി എഫിന്റേത് എന്നാണ് എല്‍ഡിഎഫ് പറയുന്നത്.
















