കോഴിക്കോട്:താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചുരത്തിലെ എട്ടും ഒമ്പതും വളവിനിടയില്‍ 12 മീറ്ററോളം താഴ്ചയിലായി രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. താമരശേരി പൊലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പൊലീസ്, മൃതദേഹം ഹമീദിന്റേതാണെന്ന് സ്ഥിരീകരിച്ചു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
















