Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റിനെ ചായക്കടയാക്കിയ രാഹുലിനെ വിമര്‍ശിച്ച് ദേവഗൗഡ എഴുതിയ കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തോ? ഗുരുതര രോഗാവസ്ഥയ്‌ക്ക് പിന്നിലെന്ത്?

കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2026, 07:09 pm IST
in India

ന്യൂദല്‍ഹി: കടുത്ത രോഗബാധയിലേക്ക് സോണിയാഗാന്ധി വീണുപോയതിന് പിന്നില്‍ മകന്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തകര്‍ന്നതിലെ വേദന മൂലമാണെന്ന് വിലയിരുത്തല്‍. പാര്‍ലമെന്‍റിന്റെ കവാടത്തില്‍ മറ്റ് പ്രതിപക്ഷഎംപിമാര്‍ക്കൊപ്പം ചായകുടിച്ചും ബിസ്കറ്റ് കഴിച്ചും പവിത്രമായ പാര്‍ലമെന്‍റ് മന്ദിരത്തിനെ വെറും ചായക്കടയാക്കി മാറ്റിയ രാഹുലിനെ കഠിനമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ അയച്ച കത്ത് സോണിയയുടെ മനസ്സ് തകര്‍ത്തുവെന്ന് ദല്‍ഹിയിലെ ചില സീനിയര്‍ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. മകനെ എല്ലാവരും ബഹുമാനിക്കുന്ന ഒരു അന്തസ്സുള്ള രാഷ്‌ട്രീയനേതാവായി കാണണം എന്ന് കരുതിയിരുന്നു സോണിയ. മുതിര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ കേവലമായി വിമര്‍ശിച്ചു തള്ളുന്ന ഒരു റൗഡി പരിവേഷമുള്ള വ്യക്തിത്വമായി രാഹുല്‍ അധപതിച്ചത് തെല്ലൊന്നുമല്ല സോണിയയെ വേദനിപ്പിച്ചിരിക്കുന്നത്.

“പാര്‍ലമെന്‍റ് കവാടത്തെ വെറും ചായക്കടയാക്കി മാറ്റി രാഹുല്‍ ഗാന്ധിയും കൂട്ടരും”- ദേവഗൗഢയുടെ പരിഭവം

മകനെ ഗുണദോഷിക്കാന്‍ ആവശ്യപ്പെട്ട് സോണിയയ്‌ക്ക് അയച്ച കത്തില്‍ ഉടനീളം രാഹുല്‍ ഗാന്ധിയുടെ നിരുത്തരവാദിത്വത്തെ ശക്തമായി ദേവഗൗഡ വിമര്‍ശിച്ചിട്ടുണ്ട്.. പാര്‍ലമെന്‍റില്‍ ഈയിടെ നടക്കുന്ന സംഭവവികാസങ്ങളില്‍ അങ്ങേയറ്റം തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്നും ദേവഗൗഡ പറയുന്നു. “പ്രതിപക്ഷത്തിന്റെ അന്തസ്സില്ലാത്ത പെരുമാറ്റ രീതി നമ്മുടെ പാര്‍ലമെന്‍റിന്റെ ജനാധിപത്യ അടിത്തറയെയാണ് നശിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാര്‍ പാര്‍ലമെന്‍റില്‍ വലിയ കോലാഹലം ഉണ്ടാക്കുന്നു, മുദ്രാവാക്യം മുഴക്കുന്നു. പഴയകാലത്ത് മൗലാന അബ്ദുള്‍ കലാമും അംബേദ്കറും സര്‍ദാര്‍ വല്ലഭായ് പട്ടേലും അടിത്തറയിട്ട പാര്‍ലമെന്‍റ് ഇത്രയും നിലവാരമില്ലാത്ത രീതിയില്‍ കാണുന്നത് ഇപ്പോഴാണ്. ഞാന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ എനിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിട്ടുണ്ട്. പക്ഷെ അവര്‍ ഒരിയ്‌ക്കലും പാര്‍ലമെന്‍റ് കവാടത്തില്‍ തടസ്സമുണ്ടാക്കുന്ന രീതിയില്‍ കുത്തിയിരുന്നിട്ടില്ല. അവിടെ കുത്തിയിരുന്ന് ചായകുടിക്കുകയും ബിസ്കറ്റ് തിന്നുകയും വഴി പാര്‍ലമെന്‍റിനെ ഒരു ചായക്കടയ്‌ക്ക് തുല്യമാക്കി മാറ്റിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ഇതേക്കുറിച്ച് മകന്‍ രാഹുല്‍ ഗാന്ധിയോട് സംസാരിക്കണമെന്നും പാര്‍ലമെ‍ന്‍റിന്റെ അന്തസ്സിലേക്ക് മടങ്ങിപ്പോകാന്‍ അഭ്യര്‍ത്ഥിക്കണമെന്നും ദേവഗൗഡ സോണിയാഗാന്ധിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മറുപടിക്കത്തില്‍ മകനെ ഗുണദോഷിക്കാമെന്ന് സോണിയ എഴുതിയോ?

ഈ കത്തിന് ദേവഗൗഡയ്‌ക്ക് സോണിയഗാന്ധി മറുപടി നല്‍കിയെന്നാണ് ദല്‍ഹി വൃത്തങ്ങള്‍ പറയുന്നത്. അതില്‍ മകനെ പറഞ്ഞ് കാര്യങ്ങള്‍ ബോധ്യപ്പെടുത്താമെന്നും സോണിയാഗാന്ധി എഴുതിയിട്ടുണ്ടത്രെ. ഇവിടെ മകന്റെ വിചിത്രമായ പെരുമാറ്റ രീതികളില്‍ മനം നൊന്ത ഒരു അമ്മയെ കാണാമെന്നും ആര്‍. രാജഗോപാലിനെപ്പോലെയുള്ള മുതിര്‍ന്ന ജേണലിസ്റ്റുകള്‍ പറയുന്നു. അധികം താമസിയാതെയാണ് സോണിയാഗാന്ധിക്ക് രോഗബാധയുണ്ടായത്. മകനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിച്ചതിലുള്ള ഒരു അമ്മയുടെ വേദനയാണോ ഈ രോഗബാധയ്‌ക്ക് പിന്നിലെന്നും ചിലര്‍ വിലയിരുത്തുന്നു.

204 പ്രമുഖ വ്യക്തികളും രാഹുലിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് തുറന്ന കത്തെഴുതി
രാഹുല്‍ ഗാന്ധഇയുടെ പാര്‍ലമെന്‍റ് കവാടത്തിലെ‍ വില കുറഞ്ഞ പെരുമാറ്റ രീതിയെ വിമര്‍ശിച്ച് 204 പ്രമുഖ വ്യക്തികളും ഈയിടെ തുറന്ന കത്തെഴുതിയിരുന്നു. മകര്‍ ദ്വാര്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്‍റിനെ കവാടത്തില്‍ ഇരുന്നുള്ള രാഹുല്‍ ഗാന്ധിയുടെയും മറ്റ് പ്രതിപക്ഷ എംപിമാരുടെയും ചായകുടിയും ബിസ്കറ്റ് തീറ്റയും അപഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടി 116 വിരമിച്ച ഉന്നത കരസേന ഉദ്യോഗസ്ഥരും 84 മുന്‍ ബ്യൂറോക്രാറ്റുകളും തുറന്ന കത്തെഴുതിയിരുന്നു. ഇതും സോണിയാഗാന്ധിയെ വേദനിപ്പിച്ചിരുന്നു.

രാഹുലിനെ ആരൊക്കെയോ തെറ്റായ വഴിയിലൂടെ നയിക്കുന്നു
പലരും രാഹുല്‍ ഗാന്ധിയെ മുതലെടുക്കുകയും തെറ്റായ രീതിയില്‍ നയിക്കുകയും ചെയ്യുന്നുവെന്ന മനോവിഷമം സോണിയാഗാന്ധിയ്‌ക്കുണ്ട്. അതിപ്പോള്‍ പാര്‍ലമെന്‍റ് കവാടത്തിലൂടെ മറ്റൊരാള്‍ക്ക് കയറിപ്പോകാന്‍ പറ്റാത്തവിധം തടസ്സപ്പെടുത്തി കുത്തിയിരുന്നു അവിടെയിരുന്ന ചായയും ബിസ്കറ്റും കഴിക്കുന്ന തീരിയിലേക്ക് കാര്യങ്ങള്‍ അധപതിപ്പിച്ചിരിക്കുന്നുവെന്ന വിഷമം സോണിയയ്‌ക്കുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: Parliament into a teashopRahul GandhicongressSonia GandhiDevegowdaLatest newsParlament entranceMakar dwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

ജോജു ജോര്‍ജ്ജിനെ സ്റ്റേജില്‍ കയറ്റാതിരിക്കാന്‍ കളികള്‍ കളിച്ച രമേഷ് പിഷാരടി:അഖിൽ മാരാർ

Kerala

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയ്‌ക്ക് 34ാം ജന്മദിനം… “ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ നടിക്ക് ജന്മദിനാശംസകൾ”

അന്തരിച്ച ഞെരളത്ത് രാമപ്പൊതുവാള്‍ (ഇടത്ത്) പാണക്കാട് പോയി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കുന്ന ഞെരളത്ത് രാമപ്പൊതുവാളിന്‍റെ മകനായ ഹരിഗോവിന്ദന്‍ (വലത്ത്)
Kerala

“സോപാനം ദേവത്വത്തിലേക്കുള്ള പടിക്കെട്ട്, ലീഗിന്റെ കോണി വെറും…” ലീഗില്‍ അംഗത്വമെടുത്ത ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദനെ വിമര്‍ശിച്ച് വാചസ്പതി

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍, മെറ്റ നീക്കം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്‌സ്ബുക്കില്‍ പുനഃസ്ഥാപിച്ചു

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്: ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ഇസ്രായേലിനെതിരെ വിക്ഷേപിച്ച മിസൈലുകളിൽ ‘ഇന്ത്യയ്‌ക്ക് ‘ നന്ദി അറിയിച്ച് ഇറാൻ സൈന്യത്തിന്റെ സന്ദേശം

താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്‌കന്റെ മൃതദേഹം

മാമ്പഴം നൽകാമെന്ന് പറഞ്ഞ് 12 കാരനെ വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികാതിക്രമം ; പ്രതിക്ക് ആറ് വർഷം തടവ്

ഏതെങ്കിലും ശത്രു പ്രത്യക്ഷപ്പെട്ടാൽ ഇതെടുത്തങ്ങ് കാച്ചിയേക്ക് ! കിം ജോങ് ഉന്നിന് ആധുനിക ഓട്ടോമാറ്റിക് റൈഫിൾ സമ്മാനിച്ച് അലക്സാണ്ടർ ലുകാഷെങ്കോ

സുരേഷ് ഗോപി ഇടപെട്ടു, ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ മെയിന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കായി മറ്റൊരു ദിവസം പരീക്ഷ നടത്തും

എസ്-400, എസ് യു-30 എയ്‌റോ എഞ്ചിനുകൾ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ കരാറുകൾക്ക് അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.