തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് സി പി എം നേതാവും കഴക്കൂട്ടത്തെ സി പി എം സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രന്‍.ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്.
ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുന്നത്.മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്നും കടകംപളളി പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം കടകംപളളിയെ ചോദ്യം ചെയ്തിരുന്നു.
















