തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു.ആകെ 890 സ്ഥാനാര്‍ത്ഥികള്‍ ആണ് മത്സര രംഗത്ത് ഉളളത്
കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ 13 പേരാണ് മത്സരിക്കുന്നത്.തൊട്ട് പിന്നില്‍ 11 പേര്‍ വീതം മത്സരിക്കുന്ന മഞ്ചേശ്വരം, പേരാവൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളാണ്.2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കാനുണ്ടായിരുന്നത്.മുന്നണികളുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും മറ്റ് സ്വതന്ത്രരുടെയും ചിഹ്നങ്ങളും ഇന്ന് അനുവദിച്ചിട്ടുണ്ട്.
















