ന്യൂഡൽഹി : ഡൽഹി വിമാനത്താവളത്തിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലിയ ബിജെപി നേതാവ് മാധവിലതയ്‌ക്കെതിരെ ഇടത്-ജിഹാദിസഖ്യത്തിന്റെ സൈബർ ആക്രമണം. വിമാനത്താവളത്തിലെ പ്രാർത്ഥനാ മുറിയിൽ ഇരുന്ന് ദുർഗ്ഗാ സൂക്തം ചൊല്ലിയതാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്. അവർ ലക്ഷ്യമിടുന്നത്. ദുർഗ്ഗാ സൂക്തം ഉറക്കെ ചൊല്ലുന്ന വീഡിയോ മാധവിലത തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഡൽഹി വിമാനത്താവളത്തിൽ വെച്ച് താൻ ദുർഗ്ഗാ സൂക്തം ചൊല്ലിയെന്നും ദേവിയുടെ അനുഗ്രഹം തേടിയെന്നും അവർ പോസ്റ്റിൽ കുറിച്ചു.
പ്രാർത്ഥനാ മുറികളെ നാം പവിത്രമായ ഇടങ്ങളായി കണക്കാക്കണമെന്നും, അവ അഗാധമായ നിശബ്ദതയുടെയും ആഴത്തിലുള്ള ആത്മീയ ബന്ധത്തിന്റെയും ഇടങ്ങളായി തുടരണമെന്നും അവർ പോസ്റ്റിൽ കുറിച്ചു . വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്‌ക്കെതിരെ വിമർശനങ്ങളുമായി ഇസ്ലാമിസ്റ്റുകളും, ഇടത് ആക്ടിവിസ്റ്റുകളുമെത്തി.
വീഡിയോയിൽ മുസ്ലീം സ്ത്രീകൾ ഉണ്ടെന്നും അവർ നിസ്ക്കരിക്കുന്ന സ്ഥലത്ത് വച്ച് ദുർഗാസൂക്തം ചൊല്ലിയത് എന്തിനാണെന്നുമാണ് ചിലരുടെ ചോദ്യം .എന്നാൽ മുസ്ലീം സ്ത്രീകൾ പ്രാർത്ഥിക്കുന്നില്ലെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. മുറിയിൽ മറ്റാരും പ്രാർത്ഥിക്കാത്തപ്പോൾ, ജപം ചൊല്ലുന്നതിൽ എന്താണ് പ്രശ്‌നമെന്ന് മറ്റ് ചിലർ ചോദിക്കുന്നുമുണ്ട്.ഒരാൾക്ക് എവിടെയും ഭജന പാടാം, എവിടെയും ജപിക്കാം, പക്ഷേ ഈ മുറികൾ നമസ്കാരത്തിന് മാത്രമുള്ളതാണെന്നാണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്.
വിമാനത്താവളത്തിലും, പൊതുനിരത്തിലും, റെയിൽ വേ സ്റ്റേഷനിൽ പോലും നിസ്ക്കരിക്കുന്ന ഇസ്ലാമിസ്റ്റുകൾക്ക് പൂജാമുറിയിൽ തനിച്ചിരുന്ന് ഹിന്ദു വിശ്വാസി മന്ത്രങ്ങൾ ചൊല്ലിയതാണ് സഹിക്കാൻ കഴിയാത്തത് . വിമാനത്താവളങ്ങളിൽ ഹനുമാൻ ചാലിസ വായിക്കാനോ ജപിക്കാനോ ആഗ്രഹമുണ്ടെന്ന് പറയുന്ന ധാരാളം ഹിന്ദു ഉപയോക്താക്കളും ഉണ്ടായിരുന്നു, പക്ഷേ തങ്ങൾക്ക് അത് എവിടെ ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നാണ് അവർ പറയുന്നത്.














