ആലുവ : ക്രമിനലുകളെ കുടുക്കാൻ ഓപ്പറേഷൻ ”സ്റ്റീൽ ബേർഡ് “ആയി റൂറൽ ജില്ലാ പോലീസ്. 4 പേർ റൂറൽ ജില്ലയിൽ പോലീസ് പിടിയിൽ. പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37) ‘, എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33 ) തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരാണ് പിടിയലായത്.
നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽ നിന്ന് പ്രത്യേകം രൂപകൽപ്പന ചെയ്ത കത്തി കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴിഫാമിൽ നിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാലിസ്റ്റിലുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരാണ്. ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശന്റെ മേൽനോട്ടത്തിൽ ഒറ്റ ദിവസത്തെ ഓപ്പറേഷനിലാണ് ക്രിമ നലുകളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു.















