Kerala

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നടനും എംഎൽഎയുമായ എം. മുകേഷിന്റെ സഹോദരി ഭർത്താവാണ്. കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ച് ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.

ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. സന്ധ്യ രാജേന്ദ്രൻ ആണ് ഭാര്യ. നാടകരംഗത്ത് ഏറെ സജീവമായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും നാടക സംവിധാനം അദ്ദേഹം തുടർന്നിരുന്നു.കളിയാട്ടം, പ്രണയവർണ്ണങ്ങൾ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളിൽ വില്ലനായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചു.