വയനാട് : വിദ്യാര്‍ഥി ഏലവയല്‍ പുഴയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ചൂരല്‍മല നീലിക്കാപ്പ് മാങ്കൂട്ടംപറമ്പില്‍ അബ്ദുറഹ്മാന്‍-കമറുന്നീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഷിദ്(14) ആണ് മരിച്ചത്.
വെള്ളാര്‍മല ഗവ.ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വെള്ളക്കെട്ടില്‍ മുങ്ങിപ്പോവുകയായിരുന്നു.
നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും വനംവകുപ്പും ആര്‍ആര്‍ടി സംഘവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം അരപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍ -മുഹമ്മദ് റാഫി, ബിസ്മിയ.
















