ചെന്നൈ: കനിമൊഴിയ്‌ക്ക് നിയമസഭയില്‍ മത്സരിക്കാന്‍ സീറ്റ് കൊടുക്കാത്ത ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ തീരുമാനത്തിനെതിരെ അസ്വാരസ്യം പുകയുന്നു. ഇത് കരുണാനിധി കുടുംബത്തിനകത്ത് തന്നെ വലിയ ഉള്‍പ്പോരിന് കാരണമായിരിക്കുകയാണ്.
തനിക്ക് ശേഷം തന്റെ മകന്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് എം.കെ. സ്റ്റാലിന്റെ ലക്ഷ്യം. അതേ സമയം സഹോദരിയായ കനിമൊഴി തമിഴ്നാട്ടിലെ അധികാരരാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നതിന്റെ സ്റ്റാലിന്‍ ഭയപ്പെടുന്നു.
കനിമൊഴി മുന്‍ മുഖ്യമന്ത്രി കരുണാനിധിയ്‌ക്ക് രാജാത്തി അമ്മാളില്‍ ഉണ്ടായ മകളാണ്. അതേ സമയം എം.കെ. സ്റ്റാലിന്‍ കരുണാനിധിയ്‌ക്ക് ദയാലു അമ്മാള്‍ എന്ന സ്ത്രീയില്‍ ഉണ്ടായ മകനാണ്. കരുണാനിധി ആദ്യം വിവാഹം കഴിച്ചത് പത്മാവതിയെയാണ്. 1944ല്‍ ആയിരുന്നു ഈ വിവാഹം. 1948ല്‍ പത്മാവതി മരിച്ചു. തുടര്‍ന്ന് കരുണാനിധി രണ്ടാമത് വിവാഹം കഴിച്ചത് ദയാലു അമ്മാളിനെയാണ്. അതിന് ശേഷം മൂന്നാമത് വിവാഹം കഴിച്ചതാണ് രാജാത്തി അമ്മാളിനെ.
തന്റെ കുടുംബത്തിന്റെ മാത്രം സ്വകാര്യസ്വത്തായി ഡിഎംകെയെയും സര്‍ക്കാരിനെയും കയ്യടക്കിവെയ്‌ക്കാനാണ് സ്റ്റാലിന്റെ ശ്രമം. അതേ സമയം കനിമൊഴിയ്‌ക്ക് നിയമസഭാസീറ്റ് നല്‍കാത്തതിനെതിരെ എന്‍ടികെ പാര്‍ട്ടി നേതാവ് സീമാന്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ് വൈറലാണ്. സംസ്ഥാനരാഷ്‌ട്രീയത്തിലേക്കുള്ള അവരുടെ വരവ് ഉദയനിധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്തേക്കുമെന്ന് സ്റ്റാലിന്‍ ഭയക്കുന്നുവെന്നാണ് സീമാന്‍ കുറിച്ചിരിക്കുന്നത്.
















