ഇടുക്കി:വിറക് ശേഖരിക്കാന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി.മൂന്നാറില്‍ ആണ് സംഭവം.
കല്ലാര്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയ നടരാജനെ ഉച്ചയ്‌ക്ക് ശേഷം കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് സംശയം. പരിശോധനകള്‍ക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
















