ലക്നൗ : ഉത്തർപ്രദേശിലെ കാൺപൂരിൽ, 8 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 60 കാരനായ മൗലവിയെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു. മുഹമ്മദ് ഇസ്മായിലിനെയാണ് ആളുകൾ ചേർന്ന് പിടികൂടിയത്.
വൈകുന്നേരം വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ അയൽക്കാരനായ മൗലാന ഇസ്മായിൽ, ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് പെൺകുട്ടിയുടെ വസ്ത്രം മാറ്റാൻ ശ്രമിച്ചതോടെ കുട്ടി അലറിക്കരഞ്ഞ് പുറത്തേയ്‌ക്ക് ഓടി . വീട്ടിലെത്തിയ കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു.പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഒത്തുകൂടി, ഓടി രക്ഷപ്പെട്ട ഇസ്മായിലിനെ പിടികൂടി. റോഡിലൂടെ 50 മീറ്ററോളം വലിച്ചിഴച്ച ആളുകൾ ഇയാളെ മർദ്ദിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലീസാണ് ജനക്കൂട്ടത്തിൽ നിന്ന് പ്രതിയെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുത്തത് . പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
















