ഇടുക്കി:കാറും ഇതര സംസ്ഥാന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു താഴ്ചയിലേക്ക് മറിഞ്ഞു.നെല്ലാപ്പാറ കുരിശുപള്ളി വളവില്‍ ആണ് അപകടമുണ്ടായത്.
ഇരുവാഹനങ്ങളും 70 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. ലോറിയില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
കാറില്‍ കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















