ന്യൂദൽഹി: സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ബജറ്റിൽ പദ്ധതിയായി പ്രഖ്യാപിച്ച് ഇതിനായി 5,110 കോടി നീക്കിവച്ചതായി മുഖ്യമന്ത്രി രേഖാ ഗുപ്ത ബജറ്റ് അവതരിപ്പിച്ച് പ്രസ്താവിച്ചു. ഈ വർഷം, ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്ത്രീകൾക്ക് നൽകും. ഈ പദ്ധതിയുടെ പ്രയോജനം ആർക്കാണ് ലഭിക്കേണ്ടതെന്ന് തീരുമാനിക്കാൻ ഞങ്ങൾ ഒരു അന്വേഷണ സമിതി രൂപീകരിച്ചു. വളരെ വേഗം, സ്ത്രീകൾക്ക് ഈ പദ്ധതിയിൽ അപേക്ഷിക്കാൻ കഴിയുന്ന ഒരു സർക്കാർ പോർട്ടൽ ഞങ്ങൾ തുറക്കും, മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ:
– തെരുവുകളിൽ 50,000 പുതിയ ക്യാമറകൾ സ്ഥാപിക്കാനും തെരുവുകളിൽ നിലവിലുള്ള ക്യാമറകളുടെ പരിപാലനത്തിനുമായി 225 കോടി ബജറ്റിൽ നീക്കിവച്ചിരിക്കുന്നു.
– ദൽഹിയെ തിരക്ക് രഹിതമാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ 10 കോടി.
– റോഡുകൾ, ഫ്‌ലൈഓവറുകൾ മുതലായവ എവിടെയാണ് ആവശ്യമുള്ളതെന്ന് പഠനം നടത്തും.
– പുതിയ പശു ഷെൽട്ടറുകൾ
ഈ വർഷം പത്ത് പുതിയ ഗോശാലകൾ (പശു ഷെൽട്ടറുകൾ) സ്ഥാപിക്കും
– ഗിഗ് തൊഴിലാളികൾക്കുള്ള വിശ്രമമുറികൾ, അടൽ കാന്റീനുകൾ (5 രൂപയ്‌ക്ക് ഭക്ഷണം നൽകുന്ന) സഹിതം നിർമ്മിക്കും.
– സ്‌കൂളുകളിൽ സാനിറ്ററി പാഡ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും. ഓരോ വർഷവും 2.5 കോടി സാനിറ്ററി പാഡുകൾ വിതരണം ചെയ്യും.
– ദൽഹിയിലെ 1,000 സ്ത്രീകൾക്ക് സൗജന്യമായി ഇഓട്ടോ പെർമിറ്റുകൾ നൽകും.
– 100 ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സൗജന്യമായി ഇ ഓട്ടോ പെർമിറ്റുകൾനൽകും.
– 1,000 ആധുനിക ടോയ്‌ലറ്റ് ബ്ലോക്കുകൾ നിർമ്മിക്കും. അത് 24 മണിക്കൂറും ദിവസവും തുറന്നിരിക്കും.












