ചെന്നെെ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യുടെ തഞ്ചാവൂരിൽ നടന്ന റാലിക്കിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരൻ മരിച്ചു. പി വിഘ്‌നേഷ് എന്ന വിദ്യാർഥിയാണ് മരിച്ചത്.
മാർച്ച് നാലിനാണ് അപകടം ഉണ്ടായത്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം. വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് വിഘ്‌നേഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ തലയ്‌ക്ക് ഗുരുത പരുക്കേറ്റതിനാല്‍ പിന്നീട് തിരുച്ചിറപ്പള്ളിയിലെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഡിഗ്രി വിദ്യാര്‍ഥിയാണ് വിഘ്‌നേഷ്.
വിജയ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ നിരവധി ആരാധകരും പ്രവര്‍ത്തകരും ഇരുചക്ര വാഹനങ്ങളില്‍ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു. അഞ്ചിലേറെ പേര്‍ക്ക് അന്ന് അപകടം സംഭവിച്ച് പരുക്കേറ്റിരുന്നു. അവരില്‍ ഒരാളാണ് മരിച്ച വിഘ്‌നേഷ്.











