തൃശൂർ: തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്ട് ശോഭാ സുരേന്ദ്രന്റെയും തൃശൂരിൽ പത്മജാ വേണുഗോപാലിന്റെയും പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
പത്മജ വേണുഗോപാലിനൊപ്പം പ്രധാനമന്ത്രി റോഡ് ഷോയിലും പങ്കെടുക്കും. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പരിപാടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും മോദി തൃശൂരിലേക്ക് എത്തുക. സ്വരാജ് റൗണ്ടിൽ 900 മീറ്റർ സ്ഥലത്തായിരിക്കും റോഡ് ഷോ.
















