തിരുവനന്തപുരം: നേമത്ത് നോമിനേഷന്‍ കൊടുക്കാന്‍ എത്തിയ രാജീവ് ചന്ദ്രശേഖറിനൊപ്പം പിന്തുണയുമായി ഏതാനും ജെന്‍സീ പിള്ളേരും ഉണ്ടായിരുന്നു. അവരുടെ വാക്കുകള്‍ കേട്ട് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ശരിയ്‌ക്കും വാ പൊളിച്ചുപോയി. കാരണം അവര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റിനെക്കുറിച്ചാണ്. കേരളം ഇനിയും മാറാതെ വയ്യ എന്നാണ്.
”കേരള ലോ അക്കാഡമി ലോ കോളേജില്‍ നിന്നാണ് വരുന്നത്. ഞാന്‍ IIT ഡല്‍ഹി സ്റ്റാര്‍ട്ടപ്പിന് ചാമ്പ്യന്‍ഷിപ്പ് അടിച്ച ആളാണ്. ഇങ്ങിനെ സ്റ്റാര്‍ട്ടപ്പിന്റെ എക്കോ സിസ്റ്റത്തില്‍ നിന്നുള്ളൊരു മനുഷ്യനായ രാജീവ് ചന്ദ്രശഖര്‍ , ട്രിവാന്‍ഡ്രത്തിന്റെ Atmosphere-ല്‍ വരുമ്പോള്‍ നമ്മള്‍ സപ്പോര്‍ട്ട് കൊടുക്കത്തില്ലേ, കണ്‍ഫേമായി കൊടുക്കും..”- സംഘത്തിലെ വെള്ളഷര്‍ട്ട് ധരിച്ച പയ്യന്‍ വാചാലനായി.
“സ്റ്റാര്‍ട്ടപ്പിന്റെ അന്തരീക്ഷത്തില്‍ ഹൗസിങ്ങ്, ഹൗസിങ്ങ് Infrastructure ഇതിനെ കുറിച്ചൊക്കെ RC (രാജീവ് ചന്ദ്രശേഖറിന്റെ ചുരുക്കപ്പേര്) മാത്രമേ പ്രതികരിച്ചിട്ടുളളൂ.. ഞാനിപ്പോള്‍ ഡേറ്റാ സെന്‍ററിനെ കുറിച്ച് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയോട് ചോദിച്ചാല്‍ മൊബൈല്‍ ഡേറ്റയാണോന്ന് തിരിച്ച് ചോദിക്കുന്ന മന്ത്രിയാണ് ഇപ്പോഴുളളത്.”- ആ പയ്യന്‍ തുടരുന്നു.
”1970 ലെ ഉട്ടോപ്യന്‍ ആശയങ്ങള്‍ വെച്ച് ഭരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയാണ്, നമ്മുക്കതല്ല ആവശ്യം..
നമ്മുടെ ആവശ്യം കൃത്യമായി തൊഴില്‍ നടപ്പാക്കിക്കൊണ്ടുളള , വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും ആവശ്യം മനസിലാക്കുന്ന വ്യക്തിയെ ആണ്.. ആ ആവശ്യങ്ങള്‍ മനസിലാക്കുന്ന ഒരു വിഷനറിയായ ലീഡറാണ് രാജീവ് ചന്ദ്രശേഖര്‍ എന്നുളളതുകൊണ്ടാണ്, ഞങ്ങളിവിടെ ഇന്നെത്തിച്ചേര്‍ന്നത്.”- കൂട്ടത്തിലുള്ള ചുവന്ന ഷര്‍ട്ട് ധരിച്ച പയ്യന്‍ പറയുന്നു.
ഇനിയങ്ങോട്ട് ബീഫ്, പശു, ചാണകം എന്നൊക്കെപ്പറഞ്ഞ് വോട്ടുവാങ്ങാന്‍ ശിവന്‍കുട്ടിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കൃത്യമായ വികസന കാഴ്‌ച്ചപ്പാടുകള്‍ പിളളാര്‍ക്ക് മുന്‍പില്‍ വെയ്‌ക്കേണ്ടിവരും. അതെ, രാജീവ് ചന്ദ്രശേഖരിനൊപ്പം വന്ന ഒരു സംഘം ജെന്‍സീ പിള്ളേര്‍ അഴിച്ചുവിടുന്നത് മാറ്റത്തിന്റെ കാറ്റാണ്.
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് മിഷന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു നേരത്തെ രാജീവ് ചന്ദ്രശേഖര്‍. അന്ന് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ്. അമേരിക്കയിലെ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും മാസ്റ്റേഴ്സെടുത്ത, ബിപിഎല്‍ എന്ന മൊബൈല്‍ കമ്പനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാക്കി മാറ്റിയ രാജീവ് ചന്ദ്രശേഖരിന് പുതിയ ലോകത്തില്‍ എന്ത് മാറ്റങ്ങള്‍ നടപ്പാക്കിയാല്‍ ഭാവി തലമുറ രക്ഷപ്പെടുമെന്ന് നന്നായി അറിയാം. രാഷ്‌ട്രീയം കൊണ്ട് യൗവനം തുലയ്‌ക്കുന്ന കാഴ്ചപ്പാടല്ല, യൗവനത്തെ ദീപ്തമാക്കുക വഴി അവരുടെ കുടുംബത്തെക്കൂടി കരകയറ്റുന്ന വീക്ഷണമാണ് രാജീവ് ചന്ദ്രശേഖര്‍ പുലര്‍ത്തുന്നത്.
















