
തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
തിരുവനന്തപുരം: കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞതിനെ വലിയ തെറ്റായി ചിത്രീകരിച്ച നിര്‍മ്മാതാവിനെ പിന്തുണച്ച് കേരളത്തിലെ സുരേഷ് ഗോപി വിരുദ്ധ മാധ്യമങ്ങള്‍. കേരളത്തില്‍ നിന്നും ലോക് സഭയിലേക്ക് വിജയിച്ചശേഷം സുരേഷ് ഗോപിയെ വേട്ടയാടാനുള്ള നീക്കം കേരളത്തില്‍ ശക്തമായി നടക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഈ ആരോപണവും.
നിര്‍മ്മതാവ് സാബു സര്‍ഗ്ഗമാണ് ഇത്തരമൊരു ആരോപണവുമായി രംഗത്ത് വന്നത്. സാബു സര്‍ഗ്ഗത്തിന് വലിയ പിന്തുണയാണ് കേരളത്തിലെ ജിഹാദി, ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ നല്‍കുന്നത്. പിന്നാലെ സമൂഹമാധ്യമങ്ങളും വന്‍തോതില്‍ ഈ വാര്‍ത്ത കത്തിച്ച് നിര്‍ത്തുകയാണ്.
ബാക്കികൊടുക്കാനുള്ള 17 ലക്ഷം രൂപ കിട്ടാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് വലിയ തെറ്റായാണ് ചിത്രീകരിക്കുന്നത്. സാധാരണക്കാരനായ നിര്‍മ്മാതാവിന് തന്റെ കിടപ്പാടം വിറ്റ് പണം നല്‍കേണ്ടി വന്നു എന്നാണ് സാബു സര്‍ഗ്ഗം ആരോപിക്കുന്നത്. ഒരു കാലഘട്ടത്തില്‍ കഥ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു എന്നതാണ് മറ്റൊരു ആരോപണം. സുരേഷ് ഗോപി എന്ന പേരുണ്ടെങ്കില്‍ സിനിമ പല വാരങ്ങള്‍ ഓടുന്ന കാലമായിരുന്നു അത് എന്ന കാര്യം മറക്കാതിരിക്കുക. എന്തായാലും സുരേഷ് ഗോപി ഈ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറഞ്ഞ് സമയം കളയാന്‍ തയ്യാറായില്ല എന്നത് അദ്ദേഹത്തിന്റെ മഹത്വം.