പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.എന്നാല്‍ തലവിധി മറ്റൊന്നായി.
കോന്നിയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആണ് അടൂര്‍ പ്രകാശ് ഇക്കാര്യം പറഞ്ഞത്.മറിയ ഉമ്മനെ വേദിയിലിരുത്തിയാണ് പരാമര്‍ശം.
ഞങ്ങള്‍ ചില കാര്യങ്ങളൊക്കെ ആലോചിച്ചിരുന്നതാണ് എന്നാല്‍ തലവിധി മോശമായിരുന്നത് കൊണ്ട് നടന്നില്ല എന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളു-അടൂര്‍ പ്രകാശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് സംസാരിക്കുന്നതിനിടെ മറിയ ഉമ്മന്‍ വേദിയിലേക്ക് എത്തുകയായിരുന്നു.ഈ ഘട്ടത്തിലായിരുന്നു പ്രസ്താവന.
















