പാലക്കാട്: കൊപ്പം തിരുവേഗപ്പുറയില്‍ ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു.കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 3.20 ഓടെയായരുന്നു സംഭവം.
കാല്‍നടക്കാരനായ ഭിന്നശേഷിക്കാരനെ ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോവുകയായിരിക്കുന്നു. ഭിന്നശേഷിക്കാരന്റെ കൈയ്‌ക്കാണ് പരിക്ക് പറ്റിയത്. യുവാവിന്റെ ആരോഗ്യ നില തൃപ്തികരണമാണെന്നാണ് വിവരം.
യുവാവിന്റെ കുടുംബം നല്‍കിയ പരാതിയുടെ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണത്തില്‍ വാഹന ഉടമയെ കണ്ടെത്തി.
















