കണ്ണൂര്‍: തളിപ്പറമ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായ പി.കെ. ശ്യാമളയ്‌ക്കും (65) ഭര്‍ത്താവ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി. ശ്യാമളയ്‌ക്ക് 32,61,778 രൂപയുടെ ആസ്തിയുണ്ട്. പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ അഞ്ച് ലക്ഷത്തിന്റെ എഫ്.ഡി., മൊറാഴ കല്ല്യാശേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ 2.5 ലക്ഷം രൂപയുടെ രണ്ട് നിക്ഷേപം, തളിപ്പറമ്പ് സബ് ട്രഷറിയില്‍ 38,910 രൂപ പെന്‍ഷന്‍ സേവിംഗ്‌സ്, കൈവശം 8,000 രൂപ എന്നിവ ഉള്‍പ്പെടുന്നു.
2010ല്‍ 5 ലക്ഷം രൂപയ്‌ക്ക് വാങ്ങിയ മാരുതി സ്വിഫ്റ്റ് കാര്‍, 120 ഗ്രാം സ്വര്‍ണാഭരണം (16 ലക്ഷം രൂപ), മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപം, എല്‍.ഐ.സി. പോളിസി (14,808 രൂപ) എന്നിവയും സ്ഥാനാര്‍ത്ഥിക്കുണ്ട്.എം.വി.ഗോവിന്ദന് 55,48,689 രൂപയുടെ ആസ്തിയുണ്ട്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് കോംപ്ലക്‌സ് സബ് ട്രഷറിയില്‍ ഒന്നിലേറെ ഫിക്‌സഡ് ഡിപ്പോസിറ്റുകളുള്‍പ്പടെ 41 ലക്ഷം രൂപ, മൊറാഴ കല്യാശേരി ബാങ്കില്‍ 32 ലക്ഷം രൂപയുടെ എഫ്.ഡി, എസ്.ബി.ഐയുടെ കണ്ണൂര്‍ സര്‍വകലാശാല ക്യാമ്പസ് ബ്രാഞ്ചില്‍ 1,17,974 രൂപ, കൈവശം 5,000 രൂപ, മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡില്‍ 10,000 രൂപ നിക്ഷേപം എന്നിവ ഇതില്‍ പെടുന്നു. പി.കെ.ശ്യാമളയ്‌ക്ക് ചാവശേരി, കൊളാരി, കുറുമത്തൂര്‍ വില്ലേജുകളിലായി ഏകദേശ വിപണി മൂല്യം 30 ലക്ഷം രൂപ വരുന്ന 4.641 ഏക്കര്‍ കൃഷി ഭൂമിയുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ ആന്തൂര്‍ വില്ലേജില്‍ 0.46 ഏക്കര്‍ ഭൂമിയും (വിപണി മൂല്യം 12 ലക്ഷം) 8710 ചതുരശ്ര അടി സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 30 ലക്ഷം രൂപയുടെ വിപണിമൂല്യമുള്ള ഭവനവുമുണ്ട്. ശ്യാമളയുടെ പേരില്‍ പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസും നിലവിലുണ്ട്.
















