ന്യൂദല്‍ഹി: രാജ്യത്തെ വാണിജ്യ എല്‍പിജി വിതരണത്തില്‍ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവ്.ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ ആകെ വിഹിതം 50 ശതമാനമായി.പുതിയ ഉത്തരവ് മാര്‍ച്ച് 23 മുതല്‍ പ്രാബല്യത്തില്‍വരും.
നേരത്തെ അനുവദിച്ച പത്ത് ശതമാനം വര്‍ധനവിന് പുറമെയാണ് പുതിയ ഉത്തരവ്. പുതിയ വിഹിതം പ്രധാനമായും ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ധാബകള്‍, ഭക്ഷണ സംസ്‌കരണ യൂണിറ്റുകള്‍, ഡയറി യൂണിറ്റുകള്‍ എന്നിവയ്‌ക്കായിരിക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുക.
സംസ്ഥാന സര്‍ക്കാരുകളോ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കാന്റീനുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ എന്നിവയ്‌ക്കും ഗുണം ലഭിക്കും.
















