പുതിയ ബോളിവുഡ് ചിത്രമായ ‘ധുരന്ധർ: ദി റിവഞ്ച്’ ഒരു വശത്ത് ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമ്പോൾ, മറുവശത്ത് ചിത്രത്തിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചില രാഷ്‌ട്രീയ നേതാക്കൾ . എഐഎംഐഎമ്മിന്റെ വാരിസ് പത്താനും കോൺഗ്രസ് എംപി താരിഖ് അൻവറുമാണ് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് . വെറുപ്പ് വളർത്തുന്ന ‘പ്രചാരണ ചിത്രം’ എന്ന് മുദ്രകുത്തി സർക്കാർ ഉടൻ തന്നെ നിരോധം ഏർപ്പെടുത്തണമെന്നാണ് വാരിസ് പത്താനും, താരിഖ് അൻവറും ആവശ്യപ്പെടുന്നത്.
ചിലർ കുറച്ച് രൂപയ്‌ക്ക് വേണ്ടി നുണകളും വിദ്വേഷവും പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം സിനിമകൾ നിരോധിക്കണമെന്നുമാണ് വാരിസ് പത്താൻ പറയുന്നത് . സമൂഹത്തെ വിഭജിക്കാൻ രൂപകൽപ്പന ചെയ്ത ഗൂഢാലോചനയാണിതെന്നും, ബിജെപിയുടെ അജണ്ടയെ ഈ സിനിമ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും കോൺഗ്രസ് എംപി താരിഖ് അൻവർ ആരോപിച്ചു. ഇത്തരം സിനിമകൾ രാജ്യത്തിന് ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇവർ പറയുന്നു.
















